January 20, 2026

ആറാട്ടുതറ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ബഹുനില കെട്ടിട ഉദ്ഘാടനം 27-ന്

0
DSC08124
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:രണ്ട് കോടി മുതൽ മുടക്കിൽ നിർമ്മിച്ച ആറാട്ടുത്തറ ഗവ:ഹയർ സെക്കണ്ടറി സ്കൂളിന് നിർമ്മച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം 27 ന് നടക്കും. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം നിർവ്വഹിക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഉദ്ഘാടനത്തിന് മുന്നോടിയായി 25 ന് പുർവ്വ വിദ്യാർത്ഥി സംഗമവും നടക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

സ്ക്കുളിന്റെ ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കതക്കവിധത്തിലാണ് ആധുനിക സൗകര്യങ്ങളോടെ മൂന്ന് നിലയിലുള്ള കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത് ലൈബ്രററി, ലാബ്, റീഡിംഗ് റൂം കമ്പ്യൂട്ടർ ലാബ് തുടങ്ങിയവ ആധുനിക രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട് 27 ന് ഉച്ചക്ക് 1.30 ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടന കർമ്മം നിർവ്വഹിക്കും  ഒ.ആർ.കേളു എം.എൽ.എ.അദ്ധ്യക്ഷത വഹിക്കും ലാബുകളുടെയും സ്മാർട്ട് ക്ലാസ്സ് റൂമുകളുടെയും ഉദ്ഘാടനങ്ങളും അന്ന് നടക്കും 
ഉദ്ഘാഘാടനത്തിന് മുന്നോയായി 25 ന് 11 മണിക്ക് പൂർവ്വ വിദ്യാർത്ഥി സംഗമവും നടക്കും വാർത്താ സമ്മേളനത്തിൽ നഗരസഭാ ചെയർമാൻ വി.ആർ പ്രവീജ്, പ്രിൻസിപ്പാൾ ഇ.കെ.പ്രകാശൻ പി.ടി. എ പ്രസിഡന്റ് എജയൻ ,കെ.വിൽസൺ, അജ്മൽ അസീസ് തുടങ്ങിയവർ  പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *