January 20, 2026

വീടു പണി പൂർത്തീകരിക്കാൻ ധനസഹായ വിതരണം തുടങ്ങി..

0
01-1-1
By ന്യൂസ് വയനാട് ബ്യൂറോ
ധനസഹായ വിതരണം  എം.എൽ.എ.ഉദ്ഘാടനം ചെയ്തു.
മാനന്തവാടി>   സംസ്ഥാന സര്‍ക്കാര്‍ നവകേരള  മിഷന്‍റെ ഭാഗമായി നടപ്പാക്കുന്ന ലൈഫ് മിഷന്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പൂര്‍ത്തീകരിക്കാത്ത വീടുകളുടെ പൂര്‍ത്തീകരണത്തിനായി നല്‍കുന്ന ധനസാഹായ വിതരണത്തിന്‍റെ ഉദ്ഘാടനം ഒ  ആര്‍  കേളു  എം എല്‍ എ നിര്‍വഹിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാരാമന്‍ അധ്യക്ഷയായി. ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്റ്റ് ഡയറക്ടര്‍ ന്‍ കെ വി ജോസഫ് ധനസഹായ വിതരണം നിര്‍വഹിച്ചു.    ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജെ പൈലി, തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രന്‍,  ജില്ല പഞ്ചായത്ത് അംഗ൦ എ എന്‍ പ്രഭാകരന്‍, വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് പി തങ്കമണി, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍ എം ആന്റണി,  മാനന്തവാടി പട്ടിക വര്‍ഗ്ഗ വികസന ഓഫീസര്‍ ജി പ്രമോദ് എന്നിവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *