January 24, 2026

കർഷകർക്കുള്ള ധനസഹായത്തിൽ 71 ലക്ഷത്തിന്റെ തട്ടിപ്പ്: കൃഷി അസിസ്റ്റന്റ് ഡയറക്ടറെ സസ്പെൻഡ് ചെയ്തു.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വിവിധ പദ്ധതി പ്രകാരം കർഷകർക്ക് വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ അനുവദിച്ച പണത്തിൽ 71 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് മാനന്തവാടി  കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബാബു അലക്സാണ്ടറെ സസ്പെൻഡ് ചെയ്യാൻ നിർദ്ദേശിച്ചതായി കൃഷി വകുപ്പ് മന്ത്രി അറിയിച്ചു.

 2014- മുതലുള്ള വിവിധ പദ്ധതികളിലെ ആനുകൂല്യ തുക വിതരണം ചെയ്തതിൽ ക്രമവിരുദ്ധമായ നടപടികൾ ഉണ്ടായി എന്നാണ് ധനകാര്യ വകുപ്പിന്റെ പരിശോധനാ വിഭാഗം കണ്ടത്തിയത്.മറ്റ് ഓഫീസുകളിൽ ഇത്തരം ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ പത്രക്കുറിപ്പിൽ അറിയിച്ചു. കർഷകർക്കുള്ള ധനസഹായ വിതരണത്തിൽ വർഷങ്ങളായി പലയിടത്തും പരാതികൾ നിലനിൽക്കുന്നുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *