കൃഷി വകുപ്പിലെ അഴിമതി : വിജിലന്‍സ് അന്വേഷണം വേണം: കേരളകര്‍ഷക സംഘം
മാനന്തവാടി: അസിസ്റ്റന്റ് കൃഷി ഓഫീസര്‍ കര്‍ഷകര്‍ക്ക് നല്‍കേണ്ട വിവിധ ആനുകൂല്യങ്ങള്‍ തട്ടിയെടുത്തവര്‍ക്കെതിരെ പൊലിസ് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് കേരള കര്‍ഷകസംഘം മാനന്തവാടി ഏരിയ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഉണ്ടായ വിലത്തകര്‍ച്ചയും, പ്രകൃതി ക്ഷോഭവും, കാലാവസ്ഥാ വ്യതിയാനവും കാരണം കര്‍ഷകര്‍ ഏറെ പ്രതിസന്ധി നേരിടുകയാണ്. കൃഷി നാശത്തിനും, കാര്‍ഷിക മേഖലയുടെ പ്രോത്സാഹനത്തിനായി സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികളിലായി അനുവദിച്ച ഫണ്ടാണ് കര്‍ഷകര്‍ക്ക് നല്‍കാതെ ഇത്തരത്തില്‍ വെട്ടിപ്പ് നടത്തിയത്. കേവലം ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണ് ഇതിനുപിന്നില്‍ എന്ന് കണക്കാക്കാന്‍ കഴിയില്ല. അസിസ്റ്റന്റ്റ് ഡയറക്ടര്‍ ഓഫീസിലേയും അതിനു മുകളിലുള്ള ഓഫീസുകളിലേയും ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. യോഗ൦ കര്‍ഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി കെ എം വര്‍ക്കി ഉദ്ഘാടനം ചെയ്തു. കര്‍ഷകസംഘം ഏരിയ പ്രസിഡന്റ് പി ജി വിജയന്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എന്‍ എം ആന്റണി, സി കെ ശങ്കരന്‍, കെ ടി വിനു, എം മുരളി, ത്രേസ്യാമ,കെ എഫ് തോമസ് എന്നിവര്‍ സംസാരിച്ചു.





Leave a Reply