പഴശ്ശി ദിനം:അഖില വയനാട് ക്വിസ് മത്സരം 29 ന്
അഖില വയനാട് ക്വിസ് മത്സരം 2017
213-ാം പഴശ്ശി ദിനാചരണത്തിന്‍റെ ഭാഗമായി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്‍റെ നേതൃത്വത്തിൽ അഖില വയനാട് ക്വിസ് മത്സരം 29നവംബർ 2017 ന് സംഘടിപ്പിക്കുന്നു. മാനന്തവാടി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ആദ്യ 20 സ്ഥാനക്കാർക്കായി 35000 രൂപയുടെ ക്യാഷ് പ്രൈസും ഉപഹാരങ്ങളും സമ്മാനങ്ങളും നൽകുന്നു.
നിബന്ധനകൾ :
1 .ഒരു ടീമിൽ രണ്ട് പേർ. (ഒന്നിൽ കൂടുതൽ ടീമുകൾക്ക് പങ്കെടുക്കാം)
2 . പൊതുവിഭാഗം – ഹൈസ്കൂൾ തലം മുതൽ ഉള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം
3 . ദൃശ്യ ,ശ്രാവ്യ മാധ്യമങ്ങളുടെ സഹായത്തോടെ എല്ലാ മേഖലകളിൽനിന്നും ചോദ്യങ്ങൾ.
4 . രജിസ്ട്രേഷൻ ഫീസ് 50 രൂപ.
5 .29-11-2017 രാവിലെ 8 മണിമുതൽ 9.30 വരെ രജിസ്ട്രേഷൻ.
6 .അവസരങ്ങൾ ആദ്യ 120 ടീമുകൾക്ക്.
7 .ഹൈസ്കൂൾ , ഹൈയർ സെക്കഡറി , കോളേജ് വിഭാഗത്തിന് പ്രത്യേക സമ്മാനം
കൂടുതൽ വിവരങ്ങൾക്ക് :
9497310800 ,
95 44 33 19 69,
9496914160





Leave a Reply