May 3, 2024

അഴിമതി: മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിനെയും അന്വഷണ പരിധിയിൽ ഉൾപെടുത്തണം ഡി .വൈ .എഫ്. ഐ

0
മാനന്തവാടി> കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയിൽ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയിട്ടുള്ളത്. അഴിമതിയിൽ പങ്കാളികളായ മുഴുവൻ ആളുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡി വൈ എഫ് ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. കാലാവസ്ഥാ വ്യതിയാനവും കാരണം കര്‍ഷകര്‍ ഏറെ പ്രതിസന്ധി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ക്രമക്കേട് നടക്കുന്നത്.  ക്രമക്കേട് നടന്ന കാലയളവിൽ മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസുമായി ബന്ധപ്പെട്ട് നടന്ന മുഴുവൻ പദ്ധതികളും   പരിധിയിൽ ഉൾപെടുത്തി സമഗ്രമായ അന്വേഷണം നടത്തണം.  അന്വഷണ വിധേയമായി സസ്പെന്റ് ചെയ്യപെട്ട ഉദ്യോഗസ്ഥൻ മാനന്തവാടി ബ്ളോക്ക് പഞ്ചായത്തിന്റെ ഇംപ്ലിമെന്റ് ഓഫീസർ കൂടിയാണ് അതിനാല്‍  ബ്ലോക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെട്ട് സസ്പെൻസ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ നടന്ന മുഴുവൻ കാർഷിക പദ്ധതികളും അവയുടെ ധനവിനിയോഗവും, നേരത്തെ ആക്ഷേപം ഉയർന്ന ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ ഗ്രോബാഗ് പദ്ധതി, തിരുവാതിര പച്ചക്കറി പദ്ധതി തുടങ്ങിയവയെക്കുറിച്ചും സമഗ്രമായി അന്വേഷിക്കണമെന്നും ഡി വൈ എഫ് ഐ ഡി വൈ എഫ് ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് അജിത്ത് വര്‍ഗീസ്‌ അധ്യക്ഷനായി. കെ എം ഫ്രാന്‍സിസ്, കെ ആര്‍ ജിതിന്‍,  പി ബി സിന് എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *