ട്രൈബൽ ഓഫീസ് മാർച്ചും ധർണ്ണയും; നവംബർ 3ന്
മാനന്തവാടി: ആദിവാസികളുടെ കടങ്ങളെഴുതി തള്ളാൻ 50 കോടിയോളം രൂപ സർക്കാർ ബജറ്റിൽ വകയിരുത്തിയിട്ടും ഇതു വരെയും പ്രസ്തുത ഫണ്ട് ബേങ്കുകൾക്ക് നൽകാൽ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഹസ്ഥർ തയ്യാറാവാത്തതിനാൽ ബാങ്ക് ലോണിടുത്തിട്ടുള്ള വയനാട് ജില്ലയിലെ ഒട്ടുമിക്ക ആദിവാസികളും വിവിധ ബാങ്കുകളിൽ നിന്ന് ജപ്തി ഭീക്ഷണി നേരിടുന്ന സാഹചര്യത്തിൽ അധികൃതരുടെ അനാസ്ഥക്കെതിരെ കേരള ആദിവാസി സംഘത്തിന്റെ നേതൃത്വത്തിൽ നവംബർ 3ന് കാലത്ത് 10 മണിക്ക് മാനന്തവാടി ട്രൈ ബൽ ഡവലപ്പ് മെന്റ് ഓഫീസിലെ മാർച്ചും ധർണ്ണയും നടത്താൻ തീരുമാനിച്ചു. കൊല്ലിയിൽ രാജൻ അദ്ധ്യക്ഷത വഹിച്ചു. പലേരി രാമൻ ,കണ്ണൻ കണിയാരം , വിജയൻ കൂവണ, വിൽഫ്രെഡ് മുതിരക്കാലായിൽ ,G. K മാധവൻ ,മഹേഷ് , അരീക്കര ചന്തു , രാമചന്ദ്രൻ ,ചന്തു ചായിമ്മൽ ,ചന്ദ്രൻ അയിനിത്തേരി തുടങ്ങിയവർ സംസാരിച്ചു.





Leave a Reply