നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്തു.

വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സേവ് എ ഫാമിലി പ്രോഗ്രാമിന്റ ഭാഗമായി ബാവലി ആദിവാസി കോളനിയിലെ നിർദ്ദനരായ കുടുംബങ്ങൾക്ക് സൗജന്യമായി വസ്ത്രങ്ങൾ, അരി തുടങിയ നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്തു. മാനന്തവാടി രൂപത സാമൂഹിക പ്രവർത്തനങ്ങളുടെ ഡയറക്ടർ ഫാദർ പോൾ കൂട്ടാല അധ്യക്ഷത വഹിച്ചു. സിസ്റ്റർ ഷൈബ, ഷീന, ഹരി, രാഹുൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Leave a Reply