December 6, 2025

യു ഡി എഫ് ജനപ്രതിനിധികള്‍ പി ഡബ്ലയു ഡി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

0
04-1
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ടൗണിലെ ഫുട്പാത്ത് നവീകരണത്തിന് എസ്റ്റിമേറ്റ് അംഗീകരിച്ച് പണം അനുവദിക്കുക, കുടിവെള്ള പദ്ധതിയുടെ സപ്ലേ ലൈനിന് വേണ്ടി തയ്യാറാക്കിയ അഞ്ച് കോടി രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ച് പണം അനുവദിക്കുക, തുര്‍ക്കിപാലം അപ്രോച്ച്‌റോഡിന് ഫണ്ട് അനുവദിക്കുക, കുടിവെള്ള പദ്ധതിക്ക് മൂന്ന് കിലോമീറ്റര്‍ ദൂരം ടൗണിലെ പഴയ പൈപ്പ്‌ലൈന്‍ മാറ്റി പുതിയ പൈപ്പ് ലൈന്‍ ഇടുതിന് അനുമതി നല്‍കുക, കല്‍പ്പറ്റ-പിണങ്ങോട് റോഡ് യുദ്ധകാലടിസ്ഥാനത്തില്‍ നന്നാക്കുക, ചുഴലി മില്‍മ റോഡിന് അനുവദിച്ച 25 ലക്ഷം രൂപയുടെ പ്രവൃത്തി ഉടന്‍ തുടങ്ങുക എീ ആവശ്യങ്ങളുയിച്ച് യു ഡി എഫ് ജനപ്രതിനിധികളും നേതാക്കളും ചേര്‍ന്ന് കല്‍പ്പറ്റ പി ഡബ്ലയു ഡി റോഡ്‌സ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സി മൊയ്തീന്‍കുട്ടി അധ്യക്ഷനായിരുന്നു. കെ പി സി സി മെമ്പര്‍ പി പി ആലി ഉദ്ഘാടനം ചെയ്തു. കെ പി സി സി മെമ്പര്‍ എന്‍ ഡി അപ്പച്ചന്‍ മുഖ്യപ്രഭാഷണം നടത്തി. റസാഖ് കല്‍പ്പറ്റ, കെ കെ രാജേന്ദ്രന്‍, എ പി ഹമീദ്, ബിന്ദു ജോസ്, ടി ജെ ഐസക്, ജി വിജയമ്മ ടീച്ചര്‍, ഡി രാജന്‍, ഉമൈബ മൊയ്തീന്‍കുട്ടി, പി ബീരാന്‍കോയ, കെ അജിത, പി ആയിഷ, സി കെ നൗഷാദ്, ജല്‍ത്രൂദ് ചാക്കോ, പി വിനോദ്കുമാര്‍, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, കെ കെ കുഞ്ഞമ്മദ്, വി പി ശോശാമ്മ, ബിന്ദു പി ആര്‍, ശ്രീജ എന്നിവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *