December 6, 2025

അക്ഷയ കേന്ദ്രങ്ങള്‍ ജി.എസ്.ടി. ഹെല്‍പ്പ് ഡെസ്‌ക്കാകും

0
akshaya-gst
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ജില്ലയിലെ മുഴുവന്‍ അക്ഷയ കേന്ദ്രങ്ങളെയും കൊമേഴ്‌സ്യല്‍ ടാക്‌സ് ഡിപ്പാര്‍ട്ടുമെന്റിന്റെ ജി എസ് ടി ഹെല്‍പ് ഡസ്‌കുകളായി  പ്രവര്‍ത്തിക്കുന്നതിന് സജ്ജമാക്കുന്നു.  ജില്ലയിലെ ആദ്യത്തെ ജി എസ് ടി ഹെല്പ് ഡസ്‌കിന്റെ ഉദ്ഘാടനം  തലപ്പുഴ  അക്ഷയകേന്ദ്രത്തില്‍ കൊമേഴ്‌സ്യല്‍ടാക്‌സ് ഡെപ്യുട്ടി കമ്മീഷണര്‍ പി..എ. അഭിലാഷ് നിര്‍വ്വഹിച്ചു.  ജില്ലാ  ഇ-ഗവേണന്‍സ് സൊസൈറ്റി പ്രൊജക്ട് മാനേജര്‍ ജെറിന്‍ സി ബോബന്‍  അധ്യക്ഷത വഹിച്ചു. തലപ്പുഴ അക്ഷയ സംരംഭകന്‍ ജിജോ ഫ്രാന്‍സിസ്  സംസാരിച്ചു. കേരളത്തില്‍  ജി എസ് ടി  നിയമവുമായി ബന്ധപ്പെട്ട് എല്ലാ അക്ഷയ കേന്ദ്രങ്ങളും ജി എസ് ടി  സഹായ കേന്ദ്രങ്ങളായി പ്രഖ്യാപിച്ച സാഹചര്യത്തില്‍  അക്ഷയ കേന്ദ്രങ്ങളിലൂടെ ജി എസ് ടി ഫയലിംഗ് , ജി എസ് ടി ബില്ലിംഗ്, തുടങ്ങി   അനുബന്ധിത സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. ജി.എസ്സ്.ടി നിയമവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും സംശയനിവാരണത്തിനായി അക്ഷയ ഹെല്‍പ് ഡസ്‌കുകള്‍ ഉപകരിക്കും.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *