മാതൃഭാഷ ഉപേക്ഷിച്ച് ഇംഗ്ലീഷ് പഠിക്കു പരിഷ്‌കാരം വേണ്ട -സി. കെ. ശശീന്ദ്രന്‍ എം.എല്‍.എ
കല്‍പ്പറ്റ: മാതൃഭാഷയെ അവഗണിച്ച് ഇംഗ്ലീഷ് പഠിക്കണമെന്നുള്ള പരിഷ്‌കാര ചിന്ത മലയാളികള്‍ ഉപേക്ഷിക്കണമെന്ന് സി. കെ. ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും വയനാട് സര്‍വ ശിക്ഷാ അഭിയാനും ചേര്‍ന്ന് സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷവും ഭരണ ഭാഷാ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനവും ഏകദിന സെമിനാറും എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ജൂബിലി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ ജനവിഭാഗത്തിന്റെയും അസ്തിത്വത്തിന്റെ ഭാഗമാണു അവരുടെ ഭാഷ. ഭാഷകള്‍ ഇല്ലാതാകുതോടെ ഒരു സംസ്‌കാരം ഇല്ലാതാകും. കാലക്രമേണ ആ ജനത തന്നെ ഇല്ലാതാകുതാണ് ചരിത്രം. നമ്മുടെ സംസ്ഥാനം കേരളപ്പിറവി ദിനം ആഘോഷിക്കുമ്പോള്‍ കേരള മോഡല്‍ പരക്കെ അംഗീകരിക്കപ്പെട്ടു. അഭിപ്രായ വ്യത്യാസങ്ങള്‍ കണ്ടേക്കാമെങ്കിലും പല വികസിത രാജ്യങ്ങളുടെയും ഒപ്പം കേരളവും എത്തി. വികസനത്തിന്റെ പല അളവുകോലുകളും നമ്മളെ ഏറെ മുന്നിലെത്തിച്ചിട്ടുണ്ട്. സമ്പൂര്‍ണ സാക്ഷരത, സ്ത്രീ ശാക്തീകരണം തുടങ്ങിയവയില്‍ കേരളം ഏറെ മുന്നോട്ടുപോയി. അനേകം സമരങ്ങളിലൂടെ കൂടി നേടിയെടുത്തതാണ് ഇത്തരം നേ'ങ്ങള്‍. സര്‍ക്കാര്‍ പോലും പല അവസരങ്ങളിലും സമര സദ്ധരായിട്ടുള്ള സാഹചര്യം കേരളം കണ്ടിട്ടുണ്ട്. കോളേജുകളില്‍ രാഷ്ട്രീയം നിരോധിക്കാനുള്ള കോടതികളുടെ പരിശ്രമത്തെ കേരളസര്‍ക്കാര്‍ പിന്തുണയ്ക്കില്ല. ഒരു കോടതിയും പറഞ്ഞിട്ടില്ല ഇവിടെ വിദ്യാര്‍ഥി സംഘടനകള്‍ പ്രവര്‍ത്തിച്ചുവരുന്നത്. സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധിതമാക്കിക്കൊണ്ട് നിയമനിര്‍മാണം നടത്തിയ സര്‍ക്കാരാണ് ഇപ്പോഴത്തേതെന്നും എം.എല്‍.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ആധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ വായനയുടെ സാമൂഹ്യപാഠം എ വിഷയത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ പി.കെ.പാറക്കടവ് മുഖ്യ പ്രഭാഷണം നടത്തി.
സ്‌കൂളിനൊരു പുസ്തകം പദ്ധതിയിലുള്ള പുസ്തകം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അസ്മത്ത് വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.ബാബുരാജിനും അദ്ധ്യാപകര്‍ ശേഖരിച്ച പുസ്തകം ഡയറ്റ് പ്രിന്‍സിപ്പല്‍ ഇ.ജെ.ലീനയ്ക്കും കൈമാറി. അദ്ധ്യാപക അവാര്‍ഡ് ജോതാക്കളായ സി.ജയരാജന്‍, എം.എ. പൗലോസ് എിവരെ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സ എ.ദേവകി ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.ഇസ്മയില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.പി.അബ്ദുള്‍ ഖാദര്‍, എസ്.എസ്.എ. ജില്ലാ പ്രൊജക്ട് ഓഫീസര്‍ ജി.എന്‍.ബാബുരാജ്, എസ്.എസ്.എ. ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഒ.പ്രമോദ്, വൈത്തിരി ബി.പി.ഒ. എ.കെ.ഷിബു, എസ്.കെ.എം.ജെ. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം.ബി.വിജയരാജന്‍, ഷാജി പുല്‍പ്പള്ളി, വിപിന്‍ ബോസ്, പ്രീത ജെ പ്രിയദര്‍ശിനി, സി.ഇസ്മായില്‍, കുമാരി വിഷ്ണുമായ, കുമാരി സുല്‍ത്താന എന്നിവര്‍ സംസാരിച്ചു.





Leave a Reply