January 19, 2026

കാട്ടിക്കുളം ഗവ ഹയര്‍സെക്കന്‍ഡറി സ്ക്കൂള്‍ സമഗ്ര വികസന പദ്ധതി; ഉദ്ഘാടനം എം എൽ എ നിർവ്വഹിച്ചു

0
02-5-1
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടിക്കുളം:  കാട്ടികുളം ഗവ ഹയര്‍സെക്കന്‍ഡറി സ്ക്കൂളിനെ അന്താരഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ  ഭാഗമായി അനുവദിച്ച 6 കോടി രൂപയുടെ സമഗ്രവികസന പദ്ധതികളുടെയും പിടിഎ ജനറൽ ബോഡിയുടെയും ഉദ്ഘാടനം ഒ ആർകേളു എം എൽ എ നിർവ്വഹിച്ചു.  അന്താരഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി സര്‍ക്കാര്‍  സ്പെഷ്യല്‍ ഫണ്ടില്‍ നിന്നും 3 കോടി രൂപയും, ഹയര്‍സെക്കന്‍ഡറി ഡായറക്ടറേറ്റ് 2 കോടി രൂപയും,  എം എല്‍ എ യുടെ വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപയുമാണ് സ്കൂളിന് അനുവദിച്ചത്. ചടങ്ങില്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്‍റ് പ്രീത രാമൻ  അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ ദേവകി വികസന പദ്ധതി രേഖാ സമർപ്പണം  നടത്തി. കായിക പരിശീലകൻ ഗിരീഷിനെ ആദരിക്കൽ ജില്ലാ പഞ്ചായത്തംഗം എ എൻ പ്രഭാകരനും, ജില്ലയിലെ മികച്ച കായികാധ്യാപകൻ ആദരിക്കൽ തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  പി വി ബാലകൃഷ്ണനും, കായിക പ്രതിഭകൾക്കുള്ള സമ്മാനദാനം ബ്ലോക്ക് പഞ്ചായത്തംഗം ഡാനിയേൽ ജോർജ്ജും നിർവ്വഹിച്ചു.  കെ സിജിത്ത്, പി  പി ശിവസുബ്രഹ്മണ്യൻ, വിജില പ്രദീപ്, ശശീന്ദ്ര വ്യാസ്, വസന്തകുമാർ, സി കെ ശങ്കരൻ, ടി  സി ജോസഫ്, ടി സി ലൂസി എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *