December 5, 2025

ഓട്ടോ ഡ്രൈവേഴ്‌സ് ഐക്യം കല്‍പ്പറ്റയില്‍ പ്രകടനം നടത്തി

0
02-1
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:കല്‍പ്പറ്റ ഓട്ടോ ഡ്രൈവര്‍മാര്‍ തമ്മില്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഐക്യം രൂപപ്പെടുത്തുതിനും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുതിനും അതോടൊപ്പം നിര്‍ധനരും അശരണരും അസുഖബാധിതരായവര്‍ക്കും വേണ്ടി കഴിവിനനുസരിച്ചു സഹായം ചെയ്യുന്നതിനും(കല്‍പ്പറ്റ ഓട്ടോ ഡ്രൈവേഴ്‌സ് ഐക്യം)എ പേരില്‍ ഒരു സംഘടന രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.കല്‍പ്പറ്റ നഗരസഭ പരിധിയില്‍ ഹാള്‍ട്ടിംങ് പെര്‍മിറ്റില്ലാത്ത യാത്രക്കാരേയും കയറ്റി സവാരി നടത്തുവര്‍ക്കെതിരെ നടപടിയെടുക്കുക,ഓരോ ഓട്ടോ റിക്ഷകള്‍ക്ക് അനുവദിച്ചിട്ടുള്ള ഹാള്ട്ടിംങ് പെര്‍മിറ്റിന്റെ സ്റ്റിക്കര്‍ നിര്‍ബന്ധമായും പതിക്കുതിന്‌വേണ്ടിയുള്ള നടപടി സ്വീകരിക്കുക,മുനിസിപ്പാലിറ്റിയില്‍ സ്ഥലപരിമിതിക്ക് അനുസരിച്ച പെര്‍മിറ്റുകള്‍ മാത്രം അനുവദിക്കുക,നേരത്തെ ഒരു വ്യക്തിയുടെ പേരില്‍ പെര്‍മിറ്റ് അനുവദിക്കുകയും ടി പെര്‍മിറ്റ് വാഹനമടക്കം വില്‍പ്പന നടത്തുകയും ചെയ്തവര്‍ക്ക് വീണ്ടും പെര്‍മിറ്റ് അനുവദിക്കാതിരിക്കുകനടക്കുന്ന ട്രാഫിക്ക് പരിഷ്‌ക്കരണത്തിലും മറ്റും ഓട്ടോ ഡ്രൈവേഴ്‌സ് ഐക്യത്തിന്റെ പ്രതിനിധികളേയും പങ്കെടുപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ടൗണിലെ 150ഓളം ഡ്രൈവര്‍മാര്‍ ആര്‍.ടി.ഒ.ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പ്രസിഡന്റ് എം.സുധാകരന്‍,വൈസ് പ്രസിഡന്റ് പി.കെ.സുരേന്ദ്രന്‍,സെക്രട്ടറി എം.കെ.ഷാജിര്‍എന്നിവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *