March 11, 2026

വാഷും വിദേശ മദ്യവും പിടികൂടി

0
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ടയില്‍ വാഷും വിദേശമദ്യവും പിടികൂടി.
വെള്ളമുണ്ട;വെള്ളമുണ്ട പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ രണ്ട് സംഭവങ്ങളിലായി 20ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും അഞ്ച് ലിറ്റര്‍ വിദേശമദ്യവും പിടി കൂടി. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ വെള്ളമുണ്ട പോലീസിന്റെ പിടിയിലായി.മക്കിയാട് എടത്തറ കുറിച്യ കോളനിയിലെ വെള്ളന്‍(51),പുളിഞ്ഞാല്‍ ആലാന്‍ അസീസ്(28)എന്നിവരെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്.ഇതില്‍ വെള്ളന്‍ എന്നയാള്‍ കോളനിയിലെ വീട്ടു മുറ്റത്ത് വെച്ച് ചാരായം വാറ്റാനുള്ള ശ്രമത്തിനിടെയാണ് പോലീസ് പിടിയിലായത്.ഇയാളില്‍ നിന്നും 20 ലിറ്റര്‍ വാഷും ചാരായം വാറ്റാനുള്ള ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.കട്ടയാട് ഏഴെനാലില്‍ വെച്ച് അഞ്ച് ലിറ്റര്‍ വിദേശം മദ്യം വില്‍പ്പന നടത്താനായി കൈയ്യില്‍ സൂക്ഷിച്ച നിലയിലാണ് അസീസിനെ പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ രണ്ട് പ്രതികളെയും റിമാന്റ് ചെയ്തു.അഡീഷണല്‍ എസ് ഐ പുഷ്പാകരന്‍,ജൂനിയര്‍ എസ് ഐ സുഭാഷ്,എ എസ് ഐ മോഹനന്‍,സി പി ഒ മുഹമ്മദ് സാലിം എന്നിവരാണ് മദ്യം പിടികൂടുയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *