May 7, 2024

കുറുവദ്വീപ് ജനുവരി 31വരെ തുറക്കരുത്.അഖിലേന്ത്യാ കിസാൻസഭ

0
1494568790 Kuruva1
മാനന്തവാടി: നെൽക്കൃഷിയടക്കമുള്ള വിളവെടുപ്പ് തീരുന്നതുവരെ 2018 ജനവരി31വരെ കുറുവ ദ്വീപ് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കരുതെന്ന് അഖിലേന്ത്യ കിസാൻസഭ മാനന്തവാടി താലുക്ക് കമ്മറ്റി ആവശ്യപ്പെട്ടു. കുറുവ ദ്വീപിൽ നിന്ന് വന്യമൃഗങ്ങൾ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുകയും മനുഷ്യനെ അക്രമിക്കുന്നതും നിത്യസംഭവമാണ്. നിയന്ത്രണമില്ലതെ സഞ്ചാരികളെ ദ്വീപിൽ പ്രവേശിപ്പിക്കുന്നത് വന്യമൃഗങ്ങളെ പ്രകോപ്പിക്കുന്നതിനും മൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നതിനും കരണമാകുന്നുണ്ട്. കുറുവ ദ്വീപിലെ സന്ദർശകരെ നിയന്ത്രിക്കാൻ കഴിയുന്നില്ലന്നും സന്ദർശകരുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും 2008 മുതൽ വനംവകുപ്പ് ആവശ്യപ്പെടുന്നതാണ്. കഴിഞ്ഞകാലങ്ങളിൽ ദ്വീപിനുള്ളിൽ ആനയുടെ ശല്യം കാരണം പൊതുജനങ്ങളെ പ്രവേശിപ്പിക്കുന്നത് പലദിവസവും നിർത്തിവെച്ചിരിന്നു. എതു സമയത്തും വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമായ കുറുവ ദ്വീപിൽ സഞ്ചാരികൾക്ക് നേരെ വന്യ മൃഗങ്ങളുടെ അക്രമം ഉണ്ടാകാം. ഇത് തടയാൻ ആവശ്യത്തിന് ജീവനക്കാർ ഇവിടെയില്ല. ദ്വീപിൽ സഞ്ചാരികളെ പ്രവേശിപ്പിക്കുന്ന സമയത്തിൽ ഒരു കരണവശലും മാറ്റം വരുത്തരുതെന്നും യോഗം ആവശ്യപ്പെട്ടു. കുറുവാ ദ്വീപിൽ അനധികൃതമായി കച്ചവടം ചെയ്യുന്ന ചിലരും ഭൂമാഫിയകളും ചേർന്ന് ഉണ്ടക്കിയ കുറുവ സംരക്ഷണസമതിയെന്ന പേരിൽ സംഘടനയുണ്ടാക്കി കുറുവ തുറക്കാൻ ബഹളം വെയ്ക്കുന്നത്. കർഷകർക്കോ കർഷക തൊഴിലാളികളായ ആദിവാസികൾക്കോ യാതൊരു ഗുണവും കുറുവാ തുറന്നാൽ ലഭിക്കില്ല. കുറുവ ദ്വീപിന്റെ സമീപ പ്രദേശമായ ചെറിയമല,പാക്കം,പാൽ വെളിച്ചം, ബാവലി, കൂടൽക്കടവ്, ചാലിഗദ്ധ, കുറവദ്വിപ് എന്നിവിടങ്ങളിൽ ഏക്കർ കണക്കിന് വയലുകളിൽ നെൽക്കൃഷിയിറക്കിയ കർഷകരുടെ വിളവെടുപ്പ് പൂർത്തിയാക്കതെ ഒരു കരണവശലും കുറുവ ദ്വീപ് തുറക്കരുതെന്ന് അഖിലേന്ത്യ കിസാൻസഭ ആവശ്യപ്പെട്ടു.രാജൻ അധ്യക്ഷത വഹിച്ചു.എം.ബാലകൃഷ്ണൻ, കെ.പി.വിജയൻ, ശശിധരൻ, ഇ.പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *