വയലാര്‍ അനുസ്മരണവും പ്രതിഭകള്‍ക്ക് അനുമോദനവും നടത്തി
മാനന്തവാടി> വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ മുണ്ടശ്ശേരി, വയലാര്‍, ചെറുകാട് അനുസ്മരണം സംഘടിപ്പിച്ചു. സാദിര്‍ തലപ്പുഴ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. എം മുരളീധരന്‍ അധ്യക്ഷനായി. പി സുരേഷ് ബാബു അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി കൌണ്‍സില്‍ നടത്തിയ സര്‍ഗോത്സവത്തില്‍ താലൂക്ക്, ജില്ലാതല മത്സരങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു. എ അജയകുമാര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. കേരളോത്സവത്തിലെ വിജയികള്‍ക്കുള്ള ഉപഹാര വിതരണം വി കെ മാധവന്‍ നമ്പ്യാര്‍ നിര്‍വഹിച്ചു. വി കെ ശ്രീധരന്‍, മംഗലശ്ശേരി നാരായണന്‍, ടി മോയ്, എ രാജഗോപലന്‍, എം കെ പ്രവീണ്‍, യു സി മുഹമ്മദ്‌കുട്ടി, ശ്രീറാം എസ് പ്രസാദ്, എം മണികണ്ഠന്‍, എന്‍ കെ മോഹന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വയലാറിന്‍റെ അനശ്വരഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ എല്ലാരും പാടണ് സംഗീത പരിപാടിയും നടന്നു






Leave a Reply