April 28, 2024

അന്ധതയെ തോൽപ്പിക്കാൻ യുവതയുടെ കണ്ണുകൾ.: ഡി.വൈ.എഫ്.ഐ.ക്യാമ്പയിന് മികച്ച പ്രതികരണം.

0
Img20171105100804
മാനന്തവാടി:അന്ധതയെ നേരിടാൻ യുവതയുടെ കണ്ണുകൾ ' എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ നടത്തിയ  ക്യാമ്പയിന്പയിനി മികച്ച പ്രതികരണം.  ഇതിന്റെ ഭാഗമായി  വെള്ളമുണ്ട 8/4 യൂണിറ്റ് ശേഖരിച്ച നേത്രദാന സമ്മതപത്രം യൂണിറ്റ് സെക്രട്ടറി   അഷ്റഫിൽ നിന്നും ജില്ലാ സെക്രട്ടറി കെ.റഫീഖ്  ഏറ്റുവാങ്ങി…. ചടങ്ങിൽ സജിത്ത് , പ്രജീഷ്, അർഷാദ്, ജസീം തുടങ്ങിയവർ സംസാരിച്ചു.
 
       വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ ജില്ലയിൽ സ്ഥാപക ദിനത്തിന്റെ ഭാഗമായി അയ്യായിരത്തിലധികം ആളുകളുടെ നേത്രദാന സമ്മതപത്രമാണ് ശേഖരിച്ചത്.  600 യൂണിറ്റുകളിലും ഗൃഹസന്ദർശനം നടത്തി നേത്രദാനത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന നോട്ടീസ് പ്രവർത്തകർ വിതരണം ചെയ്തു . ജില്ലയിലെ യൂണിറ്റുകളിൽ നിന്ന് ശേഖരിച്ച നേത്രദാന സമ്മതപത്രം നവംബർ 10 ന് ഉച്ചയ്ക്ക് 2 മണിക്ക് കൽപ്പറ്റ ടൗൺ ഹാളിൽ  നടക്കുന്ന ചടങ്ങിൽ മെഡിക്കൽ ഡിപ്പാർട്ട്മെന്റിന് കൈമാറും . പ്രസ്തുത പരിപാടി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ.പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *