April 27, 2024

ഗെയിൽ വിഷയം: യൂത്ത് ലീഗ് പൈപ്പ് പ്രതിഷേധം സംഘടിപ്പിച്ചു.

0
Dsc 0315

കാവുംമന്ദം: ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ തോക്കിന്‍ മുനയില്‍ ഗെയില്‍ പദ്ധതി നടപ്പിലാക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെയും സമരക്കാരെ തീവ്രവാദികളോടുപമിച്ച സി പി എം നിലപാടില്‍ പ്രതിഷേധിച്ചും തരിയോട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതീകാത്മക ഗെയില്‍ പൈപ്പുമായി പ്രതിഷേധ സമരം സംഘടിപ്പിച്ചു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് എം പി ഹഫീസലി അദ്ധ്യക്ഷത വഹിച്ചു. കിടപ്പാടം നഷ്ടപ്പെടുമെന്ന ഭീതിയിൽ പ്രതിഷേധിച്ചവരെ അടിച്ചൊതുകുകയാണ് പിണറായിയുടെ പോലീസ്. വികസനവും മാറ്റവും നാടിന് അനിവാര്യമാണ്. പക്ഷേ ജനജീവിതത്തെ ബാധിക്കുന്ന ഇത്തരം കാര്യങ്ങൾ ജനങ്ങളുമായി ചർച്ച ചെയ്യേണ്ട ബാധ്യത സർക്കാറിനുണ്ട്. ഇവിടെ അതുണ്ടായില്ല. സമരക്കാരെ ലാത്തി ഉപയോഗിച്ച് അടിച്ചോടിക്കുകയും കേസെടുത്ത് വീടുകളില്‍ കയറി കസ്റ്റഡിയിലെടുക്കുകയാണ് പോലീസ് ചെയ്യുന്നത് . ഇതിന് ഭരണകൂടത്തിന്റെയുo  സി.പി.എമ്മിന്റെയും ഒത്താശയുമുണ്ട്. സമരം ചെയ്തവരെ ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധമുള്ളവര്‍ എന്ന് വിളിച്ച് അധിക്ഷേപിച്ച് ഫാസിസ്റ്റുക്കള്‍ക്ക് ഐക്യപ്പെടുകയാണ് സിപിഎം. അതോടൊപ്പം സമരവുമായി യാതൊരു ബന്ധവുമില്ലാത്തവർ പോലും പോലീസിൻ്റെ അക്രമത്തിനിരയായിരിക്കുന്നു. ജനങ്ങളുമായി ചർച്ച നടത്തി ആശങ്കകൾ പരിഹരിക്കുവാനുള്ള ശ്രമം പോലും അവിടെ നടന്നിട്ടില്ല. വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ സ്ഥിതിഗതികൾ  ഇതിലും രൂക്ഷമാവും. പോലീസ് രാജ് അവസാനിപ്പിച്ചില്ലെങ്കിൽ  ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകാൻ മുസ്ലിം ലീഗ് നിർബന്ധിതരാവുമെന്ന ലീഗ് നേതൃത്വത്തിന്‍റെ നിലപാട് യൂത്ത് ലീഗ് നടപ്പിലാക്കും. ബഷീര്‍ പുള്ളാട്ട്, സഹീറുദ്ദീന്‍ പള്ളിമാലില്‍, വി കെ സുലൈമാന്‍, എ കെ ഷക്കീര്‍, സി ഷാഫി, മുനവ്വര്‍, അബ്ദുള്‍ വാരിസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി…

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *