May 5, 2024

മടക്കിമല കള്ള് ഷാപ്പ്: കലക്ട്രേറ്റ് ധർണ്ണ 8 -ന്

0
Img 20171106 145136
ജനവാസ കേന്ദ്രത്തിലെ കള്ള് ഷാപ്പ് കലക്ട്രേറ്റ് ധർണ്ണ എട്ടിന്
കൽപറ്റ: മുട്ടിൽ പഞ്ചായത്തിലെ മടക്കി മലയിൽ കെൽട്രോൺ മുക്കിൽ ജനവാസ കേന്ദ്രത്തിൽ ആരംഭിച്ച കള്ള ഷാപ്പ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച്ച കലക്ട്രേറ്റിന് മുന്നിൽ പ്രദേശവാസികൾ ധർണ്ണ നടത്തും. കള്ള് ഷാപ്പ് ആരംഭിച്ച അന്നു മുതൽ പ്രദേശത്ത് മദ്യപൻമാരും പ്രദേശവാസികളും തമ്മിലുള്ള വാക്കെറ്റം മൂലം ജനജീവിതം ഭീതിജനകവും ദുസഹവുമായ സാഹചര്യത്തിൽ ഉടൻ പരിഹാരം വേണമെന്ന ആവിശ്യം ശക്തമാണ്. സമരം 80 നാൾ പിന്നിട്ടിട്ടും നാളിതുവരെയായി അധികാരികളുടെ ഭാഗത്തു നിന്നും യാതെരു വിധ ചർച്ചകളോ, മദ്യഷാപ്പ് എടുത്ത് മാറ്റുന്നതിനുള്ള നിക്കങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് വാർത്ത സമ്മേളനത്തിൽ സമരസമിതി ഭാരവാഹികൾ പറഞ്ഞു. 
   ബുധനാഴ്ച്ച രാവിലെ 10 മണിക്ക് നടക്കുന്ന ധർണ്ണ എം.എൽ.എ ഐ.സി ബാലകൃഷ്ണൻ ഉദ്ഘാsനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.ഉഷാകുമാരി, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, മുൻസിപ്പൽ വൈസ് ചെയർമാൻ പി.പി ആലി, തുടങ്ങിയ നിരവധി പ്രമുഖർ പങ്കെടുക്കും. പത്ര സമ്മേളനത്തിൽ വാർഡ് മെമ്പർ ബബിതാ രാജീവൻ, സമര സമിതി നേതാക്കളായ മുസ്തഥ പാറാത്തൊടിക, അബ്ദുൾ കാദർ മടക്കിമല, അഷ്റഫ് ചിറക്കൽ, എന്നിവരും പങ്കെടുത്തു..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *