തലസ്ഥാനം ഇളക്കി മറിച്ച് വയനാട്ടിലെ കളരികുട്ടികള്‍
കല്‍പ്പറ്റ:സ്‌പോട്‌സ് കളരിപ്പയറ്റ് അസോസിയേഷന്‍ കേരള സംഘടിപ്പിച്ച കേരളസ്റ്റേറ്റ് കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് 2017 തിരുവന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ചാമ്പ്യന്‍ഷിപ്പില്‍ വയനാട് ജില്ലയിലെ കല്‍പ്പറ്റ വയനാടന്‍ കായികാഭ്യാസ കളരിസംഘത്തിലെ കുട്ടികള്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ചു.ജൂനിയര്‍ വിഭാഗം ഉറുമിപ്പയറ്റില്‍ മുഹമ്മദ് റിഷാന്‍ എസ്.കെ.എം.ജെ.സ്‌കൂള്‍ സ്വര്‍ണ്ണവും വെറും കൈ ഇനത്തില്‍ നാദിഷ റഹ്മാന്‍ എസ്.കെ.എം.ജെ.സ്‌കൂള്‍,കീര്‍ത്ത ജോസഫ് ഡീപോള്‍-സ്വര്‍ണ്ണം റെനൂഷ് മിഹര്‍ഷല്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ കൂടത്തായ് സ്വര്‍ണ്ണവും,അനന്ത കിഷോര്‍,അബിന്‍ ഷാജു-എസ്.കെ.എം.ജെ.എന്നിവര്‍ വെള്ളിയും മുഹമ്മദ് റിഷാന്‍ എസ്.കെ.എം.ജെ.വെങ്കലവും നേടി.വയനാടിന്റെ കായികമികവ് തെളിയിച്ചു.ഇവരുടെ മുഖ്യപരിശീലകനായ ഹാജി എ.കെ.ഇബ്രാഹിം ഗുരുക്കളേയും,മെഡല്‍ ജേതാക്കളേയും വയനാട് ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച യോഗത്തില്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.പി.ആലി ആദരിച്ചു.ഗ്രാന്‍ഡ്മാസ്റ്റര്‍കെ.ആര്‍.വേലായുധന്‍ ഗുരുക്കള്‍,ഹാജി എ.കെ.ഇബ്രാഹിം ഗുരുക്കള്‍,റസീഫ് അലി ഗുരുക്കള്‍ ,എം.എ.അഗസ്റ്റ്യന്‍ വൈദ്യര്‍,കെ.ഡി.രാജേഷ് വൈദ്യര്‍ എന്നിവര്‍ സംസാരിച്ചു.രക്ഷിതാക്കള്‍ക്ക് വേണ്ടി കളരിപ്പയറ്റ് പ്രദര്‍ശനവും നടന്നു.






Leave a Reply