December 6, 2025

കുളിര് തേടി മുളങ്കൂട്ട തണലിലേക്ക് ….. വേറിട്ട വേദിയായി കലക്ട്രേറ്റ് ഗാർഡൻ

0
IMG_20171107_153113
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ഔപചാരികതയില്ലാതെ വേറിട്ട അവതരണവും സംഘാടനവുമായി പരിസ്ഥിതി സദസ്സ് ശ്രദ്ധേയമായി. കേരള പിറവി ദിന- ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായാണ് കുളിര് തേടുന്ന വയനാട് എന്ന പേരിൽ വയനാട് ജില്ലാ ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പും ഹരിത കേരള – ശുചിത്വമിഷനും ചേർന്ന്    പരിസ്ഥിതി സദസ്സ് സംഘടിപ്പിച്ചത്. കലക്ട്രേറ്റിന് മുമ്പിലെ പാർക്കിൽ മുളങ്കൂട്ടത്തിന് ചുവട്ടിലായിരുന്നു വേദി. പ്രകൃതിദത്തമായ കുളിര് അനുഭവിച്ചാണ് ജില്ലാ കലക്ടർ അടക്കമുള്ളവർ പരിസ്ഥിതി സംരംക്ഷണത്തെ കുറിച്ച് സംസാരിച്ചാണ്. 

      ടൂറിസം വികസനവും ജനജീവിതവും ഇവിടെ സാധ്യമാകണമെങ്കിൽ വയനാടിന്റെ തനത് പ്രകൃതിയും കാലാവസ്ഥയും  വീണ്ടെടുത്ത് നിലനിർത്തണമെന്ന് വിഷയാവതരണം നടത്തിയ പ്രൊഫ: മോഹൻബാബു പറഞു. ജില്ലയുടെ പരിസ്ഥിതി  സംരംക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളും പ്രവർത്തകരുമാണ് പരിസ്ഥിതി സദസ്സിൽ സംസാരിച്ചത്.

      

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *