വയനാട് പ്രത്യേക പുഷ്പകൃഷി മേഖല: ആശങ്കയറിയിച്ച് കർഷകർ
കൽപ്പറ്റ: പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിച്ച വയനാടിനെ ഉടൻ തന്നെ പ്രത്യേക പുഷ്പകൃഷി മേഖലയാക്കി പ്രഖ്യാപിക്കാനുള്ള നടപടിയിൽ ആശങ്കയറിയിച്ച് കർഷകർ. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ സംസ്ഥാന ആസൂത്രണ ബോർഡിന്റെയും സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും കേരള കാർഷിക സർവ്വകലാശാലയുടെയും സംയുക്താഭിമുഖ്യത്തിൽ അമ്പലവയൽ മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ കർഷകരുമായി നടത്തിയ തുറന്ന ചർച്ചയിലാണ് കർഷകർ അവരുടെ ആശങ്കയറിയിച്ചത്.
നല്ല വിത്ത് , സാങ്കേതിക ഉപദേശം, പരിശീലനം,വിപണന സാധ്യത, തുടങ്ങിയ കാര്യങ്ങളിൽ സർക്കാരോ സർക്കാർ സംവിധാനങ്ങളോ കർഷകരെ സഹായിച്ചാൽ കർഷകർ ഏറ്റെടുക്കാമെന്നും അല്ലങ്കിൽ മൾബറി, ആന്തൂറിയം, കൊക്കൊ, വാനില തുടങ്ങിയ കൃഷികളെപ്പോലെ പുഷ്പകൃഷിയും പരാജയമാകുമെന്ന ഭീതിയാണ് തങ്ങൾക്കുള്ളതെന്ന് കർഷകർ അഭിപ്രായപ്പെട്ടു. ഉദ്യോഗസ്ഥരും സർക്കാരും കാർഷിക സൗഹൃദമല്ലാത്തതാണ് പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികൾ പരാജയപ്പെടാൻ കാരണമെന്ന് കർഷകർ പറഞു..
ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ.വി..കെ .രാമചന്ദ്രൻ ,കേരള, തമിഴ്നാട് കാർഷിക സർവ്വകലാശാല വൈസ് ചാൻസിലർമാർ ,ഉദ്യോഗസ്ഥർ തുടങ്ങിയവർ കർഷകരുടെ നിർദ്ദേശങ്ങൾക്ക് മറുപടി നൽകി. ചെറുവയൽ രാമൻ, ദിവാകരൻ, ഫാ.ജോൺ ചൂരപ്പുഴ, അബ്ദുൾ ഗഫൂർ, ഷാജി എടവണ്ണ ,പോൾ ബത്തേരി , ഫാ: ടോണി, ജോസ് തുടങ്ങിയവർ കർഷകർക്ക് വേണ്ടി സംസാരിച്ചു.






Leave a Reply