പച്ചക്കറി വിത്തുകളുടേയും പൂച്ചെടികളുടേയും ശേഖരമൊരുക്കി ഗോള്‍ഡന്‍ സീഡ്‌സ് നഴ്‌സറി
അമ്പലവയല്‍: വ്യത്യസ്ത തരത്തിലുളള പൂച്ചെടികളുടെയും പച്ചക്കറി വിത്തിനങ്ങളുടെയും ശേഖരമൊരുക്കി പൂപ്പൊലി മേളയില്‍ താരമാവുകയാണ് ഗോള്‍ഡന്‍ സീഡ്‌സ് നഴ്‌സറി . നീല മുളക് , ബാഗ്ലൂര്‍ പപ്പായ, റെഡ്‌ലേഡി പപ്പായ, ബാജി മുളക്,നീളന്‍ മുരിങ്ങ തുടങ്ങിയ ഒട്ടനവധി വിത്യസ്തപരമായ പച്ചക്കറി വിത്തുകളുടെ ശേഖരമൊരുക്കിയിരിക്കുകയാണ് ഗോള്‍ഡന്‍ സീഡ്‌സ് നഴ്‌സറി. ഇവയെല്ലാം തന്നെ ഉയര്‍ന്ന ഉല്‍പാദനശേഷിയുളളവയാണ്. ദിവസങ്ങള്‍ക്കുളളില്‍ കായ്ക്കുന്ന വിത്തിനങ്ങളാണ്. പച്ചക്കറി വിത്തിനങ്ങള്‍ കൂടാതെ പൂച്ചെടി വിത്തിനങ്ങളും ഇവിടെ വില്‍പനയ്ക്കുണ്ട്. സൂര്യകാന്തി, ഗ്ലാഡിയോലസിന്റെ എട്ട്നിറത്തിലുളളവയുടെ വിത്തുകള്‍, ഡാലിയയുടെ കിഴങ്ങുകളും വിത്തുകളും ഉള്‍പ്പെടുന്ന വന്‍ശേഖരമാണ് കാണികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. പാലക്കാട് സ്വദേശി താമരാക്ഷനാണ് ഗോള്‍ഡന്‍ സീഡ്‌സ് നഴ്‌സറിയുടമ. പതിനഞ്ചുവര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു. പാലക്കാടുളള കര്‍ഷക സംഘങ്ങളില്‍ നിന്നാണ് വിത്തുകള്‍ ശേഖരിക്കുന്നത്. ദിവസേന ഒട്ടനവധി പേരാണ് സ്റ്റാള്‍ സന്ദര്‍ശിക്കുന്നത്.





Leave a Reply