June 20, 2026

ജില്ലാ ആശുപത്രിയുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തണം: പി.കെ. ജയലക്ഷ്മി

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി ജില്ലാ ത്ത ശുപത്രിയിൽ  രോഗികളുടെ ബാഹുല്യം കാരണം ചികിത്സക്കെത്തുന്നവർ വളരെ ദുരിത മനുഭവിക്കുന്നതിനാൽ ഭൗതിക സാഹചര്യങ്ങൾ മെച്ച പ്പെടുത്താൻ സർക്കാർ ശ്രമിക്കണമെന്ന് മുൻ മന്ത്രിയും കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗവുമായ പി.കെ. ജയലക്ഷ്മി   ആവശ്യപ്പെട്ടു. 
    ജനറൽ  വാർഡുകളിൽ പ്രവേശിക്കപ്പെടുന്നവർക്ക് കിടക്കാൻ ബെഡ് ലഭിക്കാറില്ല. ഒരു ബെഡിൽ മൂന്നിലധികം  രോഗികളാണ് ഇപ്പോൾ കിടക്കുന്നത്. സ്ത്രീകളുടെയും പുരുഷൻമാരുടെയും വാർഡിൽ ബാത്ത് റൂം സൗകര്യം പോലും പരിമിത മായതിനാൽ രോഗികൾ ഏറെ ബുദ്ധിമുട്ടുകയാണ്. 
       പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് നബാർഡിൽ നിന്നടക്കം ഫണ്ട് ലഭ്യമാക്കിയിരുന്നു. എന്നാൽ ഫണ്ടുപ യോഗിച്ച് നിർമ്മാണ  പ്രവർത്തികൾ നടത്തുന്നതിന് ഇടതു സർക്കാർ യാതൊരു ശ്രമവും നടത്തുന്നില്ല. പുതിയ ഫണ്ടുകൾ ജില്ലാ ആശുപ ത്രിക്ക് ലഭ്യമാക്കുന്നതിനും നടപടിയില്ല.
 രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച്  സൗകര്യം വർദ്ധിപ്പിക്കാൻ അടിയന്തര ശ്രദ്ധ വേണം.
   സൈക്കാട്രി വിഭാഗത്തിൽ ഉടൻ ഡോക്ടറെ നിയമിക്കണം. ജില്ലയിൽ മാനസിക രോഗികളുടെ എണ്ണം അനുദിനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലാ ആശുപത്രി    മാത്രമാണ്  രോഗികൾക്ക് ആശ്രയം..ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *