November 9, 2026

ഹയര്‍സെക്കണ്ടറിതുല്യതാ പഠനം ജില്ലയില്‍മാതൃകാപരം;ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി

0
01-21
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ :കേരള സര്‍ക്കാര്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ വഴി നടപ്പിലാക്കുന്ന ഹയര്‍സെക്കണ്ടറി തുല്യതാ കോഴ്‌സ് ജില്ലയില്‍ മാതൃകാ പരമാണന്നും വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന ജില്ലക്ക് ഈ കോഴ്‌സ് പുതിയവെളിച്ചം നല്‍കുന്ന ന്നാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി പറഞ്ഞു. ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സിന്റെ ആദ്യ ബാച്ച് വിജയോത്സവവും അടുത്ത ബാച്ചിന്റെ പ്രവേശനോത്സവവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. മാതൃകാപരമായിവിജയംകൈവരിച്ച പഠിതാക്കളെ ജില്ലാ ജഡ്ജ് ഡോ.വി.വിജയകുമാര്‍ആദരിച്ചു. തുടര്‍ ബാച്ചിലേക്കുള്ള പഠനോപരണ വിതരണം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.ദേവകി നിര്‍വ്വഹിച്ചു. കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍ക്കുട്ടി അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ.ഒ.ആര്‍.രഘു, കല്‍പ്പറ്റ മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.അജിത, കോഴ്‌സ് കണ്‍വീനര്‍ ചന്ദ്രന്‍ കെനാത്തി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാകോ-ഓര്‍ഡിനേറ്റര്‍ സി.കെ.പ്രദീപ്കുമാര്‍ സ്വാഗതവുംഅസി. കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു നന്ദിയും പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *