ജില്ലാ ലൈബ്രറി കൗൺസിൽ സാംസ്കാരികോത്സവം ജനുവരി 26, 27 തിയ്യതികിൽ മാനന്തവാടിയിൽ
മാനന്തവാടി:വയനാട് ജില്ലാ ലൈബ്രറി കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ കേരള സാഹിത്യ അക്കാദമി, കലാമണ്ഡലം, ഫോക്‌ലോര്‍ അക്കാദമി, 100 -ാം വാര്‍ഷികം ആഘോഷിക്കുന്ന പഴശ്ശി ഗ്രന്ഥാലയം എന്നിവയുമായി സഹകരിച്ച് ജനുവരി 26, 27 തീയ്യതികളില്‍ മാനന്തവാടി ടൗണ്‍ ഹാളില്‍വച്ച് സാംസ്‌കാരികോത്സവം സംഘടിപ്പിക്കും.സാഹിത്യ സെമിനാറുകള്‍ , മോഹിനിയാട്ടം, പാട്ടരങ്ങ്, പടയണി, ചിത്രപ്രദര്‍ശനം, പുസ്തകമേള, പഴശ്ശി ഗ്രന്ഥാലയം ചരിത്ര പ്രദര്‍ശനം എന്നിവ ഇതിന്റെ ഭാഗമായുണ്ടാകും.സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിലുളള സാഹിത്യ സെമിനാര്‍ 26 ന് രാവിലെ 10 മണിക്ക് എഴുത്തുകാരന്‍ കെ.പി.രാമനുണ്ണിഉദ്ഘാടനം ചെയ്യും. സെമിനാറില്‍ 'കവിതയുടെ വര്‍ത്തമാനം' എന്ന വിഷയം കവി വീരാന്‍കുട്ടി , എ.സി.ശ്രീഹരി എന്നിവര്‍ അവതരിപ്പിക്കും. സാദിര്‍ തലപ്പുഴ മോഡറേറ്ററാകും. 'പുതിയകാലം പുതിയ കഥ' എന്ന വിഷയം നിരൂപകന്‍ ഇ,പി.രാജഗോപാല്‍ അവതരിപ്പിക്കും. ഡോ. ജോസഫ്.കെ.ജോബ് മോഡറേറ്ററാകും.'കേരളത്തിന്റെ പാട്ടുവഴികള്‍' എന്ന വിഷയം ഡോ.മുകുന്ദനുണ്ണി അവതരിപ്പിക്കും. വൈകുരേം 6 മണിക്ക് കലാമണ്ഡലത്തിന്റെ മോഹിനിയാട്ടം അരങ്ങേറും. മോഹിനിയാട്ടത്തിന്റെ കലാമണ്ഡലം ശൈലി പരിചയപ്പെടുത്തുന്ന പ്രത്യേക അവതരണമായിരിക്കും ഇത്. കലാമണ്ഡലം ശാലിനി, കലാമണ്ഡലം ദീപ എന്നിവരാണ് അവതരിപ്പിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം ഒ.ആര്‍.കേളു എം.എല്‍.എ. നിര്‍വ്വഹിക്കും. ഡോ.എന്‍.ആര്‍. ഗ്രാമപ്രകാശ് മുഖ്യാതിഥിയാകും.27 ന് രാവിലെ 10 മണിക്ക് സാഹിത്യ സെമിനാര്‍ തുടരും. 'ഫോക് ലോറും സാഹിത്യവും' എന്ന വിഷയം ഡോ.സോമന്‍ കടലൂര്‍ അവതരിപ്പിക്കും. വി.കെ.ബാബുരാജ് മോഡറേറ്ററാകും. രണ്ടാമത്തെ വിഷയം മാധ്യമങ്ങളും സമ്മിതിയുടെ നിര്‍മ്മാണവും സനീഷ് ഇളയിടത്ത് (ന്യൂസ് 18) അവതരിപ്പിക്കും. പി.ടി.സുഗതന്‍ മോഡറേറ്ററാകും.ഉച്ചകഴിഞ്ഞ് 'സ്ത്രീ സമൂഹം സാഹിത്യം' എന്ന വിഷയം ഡോ. ഡി.ഷീല അവതരിപ്പിക്കും. പ്രീത പ്രീയദര്‍ശനി മോഡറേറ്ററാകും.തുടര്‍ന്ന്‍ പ്രശസ്ത ഗായകര്‍ അവതരിപ്പിക്കുന്ന 'പാട്ടരങ്ങ്' പ്രത്യേക സംഗീത പരിപാടി ഉണ്ടാകും.6.30 ന് ഫോക്‌ലോര്‍ അക്കാദമിയുടെ പടയണി അരങ്ങേറും. പത്തനംതിട്ട നാരങ്ങാനം പൈതൃക കളരിയാണ് പടയണി അവതരിപ്പിക്കുക.ജില്ലയിലെ ലൈബ്രറികള്‍ , വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലെ പ്രതിനിധികള്‍ എഴുത്തുകാര്‍ സാസ്‌കാരിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന മുന്നൂറ് പ്രതിനിധികള്‍ സെമിനാറുകളില്‍ പങ്കെടുക്കും.വയനാട്ടിലെ പ്രശസ്ത ചിത്രകാരന്‍മാര്‍ ഒരുക്കുന്ന ചിത്ര പ്രദര്‍ശനം , നീര്‍മാതളം ബുക്‌സിന്റെ പുസ്തകമേള , 100-ാം വര്‍ഷം പിന്നിടുന്ന പഴശ്ശി ഗ്രന്ഥാലയത്തിന്റെ ചരിത്രം വിശദീകരിക്കുന്ന പ്രദര്‍ശനം എന്നിവ ഇതിന്റെ ഭഗമായുണ്ടാകും. എല്ലാ പരിപാടികളിലും പൊതുജനങ്ങള്‍ക്കും പ്രവേശനം ഉണ്ടായിരിക്കും.






Leave a Reply