
കൽപ്പറ്റ: ജീവിത വിലനിലവാരസൂചിക അടിസ്ഥാനത്തിൽ ക്ഷാമബത്ത കണക്കാക്കുക, ആധായ നികുതി പരിധി ഉയർത്തുക, പെട്രോളിയം ഉൽപ്പന്നങ്ങളെ ജി.എസ്.ടി.യിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി ഒ അസോസിയേഷന്റെ നേതൃത്വത്തിൽ ജീവനക്കാർ നടത്തിയ പാർലിമെന്റ് മാർച്ചിന് അഭിവാദ്യമർപ്പിച്ച് വയനാട് സിവിൽ സ്റ്റേഷൻ ബ്രാഞ്ചിൽ ജീവനക്കാർ പ്രകടനവും വിശദീകരണ യോഗവും നടത്തി. ടി. അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് വി.സി.സത്യൻ ഉദ്ഘാടനം ചെയ്തു. ലൈജു ചാക്കോ, കെ.എ ജോസ്, ഗ്ലോറിൻ സെക്വീര, സുധീർ കുമാർ, ഷീജ മോൾകെ.ഇ, ബി.സുനിൽകുമാർ, ബിജു ജോസഫ്, റജീസ് കെ.തോമസ്, വി.ഡി തോമസ് എന്നിവർ നേതൃത്വം നൽകി.



Leave a Reply