April 19, 2024

നാടിനെയൊന്നാകെ ദു:ഖത്തിലാഴ്ത്തി ജിതിൻ അബു യാത്രയായി: സഹായിച്ചവർക്കെല്ലാം നന്ദി ചൊല്ലി വിടവാങ്ങൽ

0
Jithin Abu 1
കല്‍പ്പറ്റ: ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന മേപ്പാടി പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന അബു-ഷരീദ ദമ്പതികളുടെ മകന്‍ ജിതിന്‍ അബു മരിച്ചു.നാട്ടുകാർ ചികില്‍സാ ഫണ്ട് സ്വരൂപിക്കുന്നതിന് പ്രശസ്ത ഗായകന്‍ അഫ്‌സലിന്റെ നേതൃത്വത്തില്‍  ഗാനസന്ധ്യയും മറ്റും നടത്തി  ചികിത്സിക്കുന്നതിനിടെയാണ് മരണം.
2017 ജൂണ്‍ 12നാണ് ജിതിന്‍ അബു സഞ്ചരിച്ച ബൈക്ക് മറ്റൊരും ബൈക്കുമായി  കൂട്ടിയിടിച്ച്  ജിതിന്‍ അബുവിന്റെ തലക്കും നട്ടെല്ലിനും ഗുരുതര പരിക്കേറ്റത്. മാസങ്ങളോളം വിംസ് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. 
തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ കോഴിക്കോട് കാരാപ്പറമ്പ് മൈത്ര ആസ്പത്രിയിലാണ് ചികിത്സ തേടിയിരുന്നത്. ഭീമമായ ചികില്‍സ ചിലവ് കാരണം തന്റെ സമ്പാദ്യമെല്ലാം അബു മകന്റെ ചികിത്സക്ക് ചിലവഴിച്ചു പരമാവധി കടവും ബാക്കിയായി. അപകടത്തില്‍ ശക്തിയായ ആഘാതമേറ്റത് കാരണം തലയോട്ടിക്ക്  കാര്യമായ പരിക്കേറ്റിട്ടുണ്ട്. ഇതിന്റെ ചികില്‍സക്ക് മാത്രം മൂന്ന് ലക്ഷത്തിലേറെ വന്നു.. നട്ടെല്ലിന്റെ ചികില്‍സക്ക് വേറെയും തുക കണ്ടെത്തേണ്ടി വന്നപ്പോഴാണ് നാട്ടുകാർ ഇടപ്പെട്ടത്.ചികിത്സക്കായി നേര തന്നെ 7.5 ലക്ഷം രൂപ ചെലവ് വന്നിട്ടുണ്ട്. 
വിദഗ്ദ്ധ ചികില്‍സ ലഭ്യമാക്കുന്നതിന്  മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ്   ചെയര്‍മാനും, പഞ്ചായത്ത് മെമ്പര്‍ ടി.ഹംസ കണ്‍വീനറുമായി  ജനകീയ കമ്മിറ്റി ചികിത്സാ ചെലവ് കണ്ടെത്തുന്നതിനായാണ് പ്രശസ്ത പിന്നണി ഗായകന്‍ അഫ്‌സലിന്റെ നേതൃത്വത്തിൽ കഴിഞ 11-ന്    മേപ്പാടിയില്‍ സംഗീതസന്ധ്യ നടത്തുകയും മൂന്ന് ലക്ഷത്തിലധികം രൂപ സമാഹരിക്കുകയും ചെയ്തു.
ഈ പണമുപയോഗിച്ച് ചികിത്സ നടത്തി വരുന്നതിനിടെയാണ് നാടിനെയൊന്നാകെ ദു:ഖത്തിലാഴ്ത്തി ദുരന്ത വാർത്തയെത്തിയത് –
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *