May 30, 2026

വയനാട് ഡി.റ്റി.പി.സിയുടെ നിർമ്മാണ പ്രവർത്തനനങ്ങളിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കണമെന്ന് എ.ഐ.വൈ.എഫ്

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ  കുറുവ, കാന്തൻപാറ, പൂക്കോട്, കർളാട്, പഴശ്ശിപാർക്ക്, എന്നിവിടങ്ങളിൽ ടൂറിസം വികസനത്തിന്റെ പേരിൽ സർക്കാരിന്റെ കോടികണക്കിന് രൂപ ചിലവഴിച്ച് നടത്തിയതും നടത്തുന്നതുമായ നിർമ്മാണങ്ങളിൽ നടന്നിരിക്കുന്ന അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് എ ഐ വൈ എഫ് വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കുറുവ ദ്വീപിൽ ലക്ഷകണക്കിന് രൂപ ചിലവഴിച്ച് ജില്ലാ നിർമ്മതി കേന്ദ്രം പാർക്കിങ്ങ് എരിയായിൽ കരിങ്കല്ല് പാകിയതിൽ വ്യാപകമായ ക്രമക്കേടണ് സംഭവിച്ചിരിക്കുന്നത്.ഇവിടെയുള്ള ചങ്ങാടം റിപ്പയർ ചെയ്തതിലും അഴിമതിയുണ്ട്. പഴയ ചങ്ങാടത്തിന്റെ ഭാഗങ്ങൾ ഉപയോഗിച്ചാണ് ചങ്ങാടം റിപ്പയർ ചെയ്തത്.
 വയനാടിന്റെ വിവിധ ടൂറിസും കേന്ദ്രങ്ങളിൽ വികസനത്തിന് കോടി കണക്കിന് രൂപയാണ് സർക്കാർ വിവിധ പദ്ധതികളുടെ പേരിൽ അനുവദിക്കുന്നത്.നിർമാണ പ്രവർത്തികൾ വിവധ സർക്കാർ ഏജൻസികളാണ് നടപ്പിലാക്കുന്നത്. വയനാട് ജില്ല നിർമ്മതികേന്ദ്രം,സിൽക്, കിഡ്കോ ,എഫ്ഐടി എന്നി ഏജൻസികളാണ് വയനാട് ജില്ല ടൂറിസം പ്രോമോഷൻ കൗൺസിലിന്റെ കീഴിലിലെ നിർമ്മാണങ്ങൾ നടത്തുന്നത്.  ഏജൻസികൾ പ്രവർത്തികൾ ഏറ്റെടുത്ത് പുറത്തുള്ള വർക്ക് നൽകുകയാണ് ചെയ്യുന്നത്. കൃത്യമായ രീതിയിൽ മോണിറ്ററിങ്ങ് നടത്തതിനാൽ നിർമ്മാണങ്ങൾ കഴിഞ്ഞ് ദിവസങ്ങൾ കഴിയുന്നതിന് മുമ്പ് തകരുകയും ചെയ്യുന്നുവെന്ന പരാതികൾ വ്യാപകമാണ്.
നിർമ്മാണത്തിനിടയിൽ ക്രമക്കേട് കണ്ടെത്തിയാൽ തിരുത്താൻ ടൂറിസം കേന്ദ്രത്തിലെ മാനേജർമാർ തയ്യാറകുന്നില്ല. നിലവാരം കുറഞ്ഞ സധാനങ്ങൾ ഉപയോഗിച്ചാണ് നിർമ്മങ്ങൾ നടത്തിയിരിക്കുന്നത്.
 വിവിധ കേന്ദ്രങ്ങളിലെ ഡിടിപിസി മനേജർമാർക്ക് എതിരെയും നോട്ട് തിരിമാറി, എൽഐസി പണം തിരമാറിയുൾപ്പെടെയുള്ള പരാതികൾ നിലനിൽക്കുന്നുണ്ട്. വയനാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് എതിരെയും ടൂറിസം കേന്ദ്രങ്ങളിൽ നടത്തിയതും നടക്കുന്നതുമായനിർമ്മാണ പ്രവർത്തനങ്ങൾക്ക് എതിരെയും വിജിലൻസ് അന്വേഷണം നടത്തണമെന്നും അരോപണ വിധോയരയാ മാനേജർമാരെ മാറ്റി നിർത്തി അന്വേഷിക്കണമെന്നും വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിയിലാണ് വയനാട് ജില്ലാ ടുറിസം പ്രൊമോഷൻ കൗൺസിലെന്നും എഐവൈഎഫ് കുറ്റപ്പെടുത്തി.
കുറുവ ദ്വീപിലെ സന്ദർശകരുടെ എണ്ണം വർദ്ധിപ്പിക്കാൻ പാടില്ലന്നും നിയന്ത്രണം തുടരണമെന്നും യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഫാരിസ് അധ്യക്ഷതവഹിച്ചു.സെക്രട്ടറി ബിനു ഐസക്ക് റിപ്പോർട്ട് അവതരിപ്പിച്ചു. ലെനിൻസ്റ്റൻസ് ജേക്കബ്ബ്, ബിജു കിഴക്കേടം, അലക്സ്ജോസ്, സന്ധ്യവിനോദ്, മഹേഷ്പനമരം, റിജോഷ്ബേബി, മുജീബ് മൊട്ടത്ത്, അഖിൽ എം.ആർ, ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *