നാട്ടുകാരുടെ പരാതി:തിരുനെല്ലി പഞ്ചായത്ത് കൃഷി ഓഫിസറെ സ്ഥലം മാറ്റി
തിരുനെല്ലി കൃഷി ഓഫിസര്‍ ജി.ബി. രജനിക്കെതിരെ നാട്ടുകാരുടെ
പ്രതിഷേധം. പഞ്ചായത്തിന്റെ പദ്ധതി നടത്തിപ്പുമായി സഹകരിക്കാത്തതിൽ
പ്രതിഷേധിച്ചാണ് ജനപ്രതിനിധികളും നാട്ടുകാരും പ്രതിഷേധം ഉയർത്തിയത്.
പ്രസിഡന്‍റിനെയും, ഭരണസമിതിയേയും വെല്ലുവിളിക്കുന്ന കൃഷി ഓഫിസറുടെ
നിസ്സഹകരണം കാരണം ഉല്‍പ്പാദന മേഖലയുടെ 15 ശതമാനം പോലും ചെലവഴിക്കാന്‍
കഴിഞ്ഞിട്ടില്ല. ഇതു ചൂണ്ടിക്കാണിച്ചിട്ടും തിരുത്താൻ തയ്യാറാകാത്തതിനെ
തുടർന്നാണ് ഇന്നലെ ഉച്ചയോടെ ഉപരോധം ആരംഭിച്ചത്. തുടർന്ന് പ്രിൻസിപ്പൽ
കൃഷി ഒാഫിസർ പി.എച്ച്. മെഹ്റുബാന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ
സ്ഥലത്തെത്തി. പഞ്ചായത്ത് പ്രസിഡന്റ് മായാദേവി, വൈസ് പ്രസിഡന്‍റ് പി.വി.
ബാലകൃഷ്ണന്‍, ടി.സി. ജോസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന
ചർച്ചക്കൊടുവിലാണ് സ്ഥലം മാറ്റാനുളള തീരുമാനം കൈകൊണ്ടത്.

Leave a Reply