വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ വനിതാ ദിനം ആചരിച്ചു.
വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ അന്തർദേശീയ വനിതാ ദിനം ആചരിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തംഗം കമർ ലൈല ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് എം. മുരളീധരൻ അധ്യക്ഷത വഹിച്ചു. മരുന്നില്ലാതെ എങ്ങനെ ജീവിക്കാം എന്ന വിഷയത്തിൽ വത്സൻ ക്ലാസ്സെടുത്തു. പബ്ലിക്ക് ലൈബ്രറി സെക്രട്ടറി എം. മണികണ്ഠൻ, എം.സുധാകരൻ, എം. നാരായണൻ , ടി. റംല തുടങ്ങിയവർ പ്രസംഗിച്ചു.






Leave a Reply