July 14, 2026

മിച്ചഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്ന് വെൽഫെയർ പാർട്ടി

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ: റവന്യു ഭൂമി റിസോർട്ട് മാഫിയക്കു വേണ്ടി മറിച്ചു വിൽക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥരടക്കമുള്ള കുറ്റകാർക്കെതിരെ മാതൃകപരമായി നടപടിയെടുക്കണെന്നും സർക്കാർ ഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്നും വെൽഫെയർ പാർട്ടി ജില്ലാ  കമ്മിറ്റി ആവശ്യപ്പെട്ടു. ഭൂരഹിതരും ഭവനരഹിതരുമടക്കം ആയിരങ്ങൾ ഒരുതുണ്ട് ഭൂമിക്കുവേണ്ടി നെട്ടോട്ടമോടുമ്പോൾ സർക്കാർ ഭൂമി ഇഷ്​​ടക്കാർക്ക് വേണ്ടി വ്യാജ രേഖയുണ്ടാക്കി മറിച്ചുവിൽക്കുന്നത് ഭൂരഹിതരോടുള്ള വഞ്ചനയാണ്. ഭൂരഹിതരുടെ നിരന്തരമായ ആവശ്യത്തിന് ഭൂമിയില്ലെന്ന ന്യായം പറയുന്ന അധികാരികൾ ഭരണത്തിലിരിക്കുന്ന മുഖ്യകക്ഷികളിലൊന്നിെൻറ ഉയർന്ന നേതാവടക്കം മുഖ്യകണ്ണിയാവുന്ന ഈ ഇടപാടിലൂടെ സർക്കാർ ഭൂരഹിതർക്കൊപ്പമല്ല മറിച്ച് മാഫിയകൾക്കൊപ്പമാണ് എന്നാണ് തെളിയിക്കുന്നത്. ജനവിരുദ്ധ നിലപാടുമായി മുന്നോട്ടുപോകുന്ന സർക്കാർ നയത്തിനെതിരെ ഭൂരഹിതരെ അണിനിരത്ത് ശക്തമായ പ്രക്ഷോഭത്തിന് വെൾഫെയർ പാർട്ടി നേതൃത്വം നൽകും. ഭൂമി ഇടപാടിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ച് ജില്ല പ്രസിഡൻറ് വി. മുഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് വെങ്ങപ്പള്ളി, സക്കീർ മീനങ്ങാടി, പി.എച്ച്. ഫൈസൽ എന്നിവർ നേതൃത്വം നൽകി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *