September 1, 2026

പൊന്‍മുടിക്കോട്ട ക്ഷേത്രോത്സവം: ലക്ഷം ദീപം സമര്‍പ്പണവും സാംസ്‌കാരിക സമ്മേളനവും നടത്തി

0
ponmudikkotta
By ന്യൂസ് വയനാട് ബ്യൂറോ

;text-indent:0px;text-transform:none;white-space:normal;word-spacing:0px;background-color:rgb(255,255,255);text-decoration-style:initial;text-decoration-color:initial;float:none;display:inline”>അമ്പലവയല്‍: പൊന്‍മുടിക്കോട്ട ശ്രീ വിഷ്ണു മഹേശ്വര ക്ഷേത്രത്തില്‍ തീര്‍ത്ഥാടന മഹോത്സവത്തിന്റെ ഭാഗമായി ലക്ഷം ദീപം സമര്‍പ്പണവും സാംസ്‌കാരിക സമ്മേളനവും നടത്തി. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് എം.കെ. ജ്യോതിഷ് അധ്യക്ഷത വഹിച്ചു. മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ.പി. രാജേന്ദ്രന്‍, സെന്റ് മാര്‍ട്ടിന്‍സ് പള്ളി വികാരി ഫാ.കുര്യന്‍ വാഴയില്‍, കുപ്പക്കൊല്ലി സെന്റ് മേരീസ് മലങ്കര പള്ളി വികാരി ഫാ.ടോണി കോഴിമണ്ണില്‍, കുപ്പക്കൊല്ലി ഹിദായത്തുല്‍ ഇസ്‌ലാം മദ്രസയിലെ ഹനീഫ് ഉസ്താദ്, എടക്കല്‍ ഡസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്മിറ്റി മാനേജര്‍ ബിജു ജോസഫ്, ക്ഷേത്രം കാര്യോപദേശക സമിതി പ്രസിഡന്റ് കെ.ബി. വേണുഗോപാല്‍, വൈസ് പ്രസിഡന്റ് വി. ഉത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *