September 3, 2026

സംസ്ഥാനതല അദ്ധ്യാപക പരിശീലനം തുടങ്ങി

0
By ന്യൂസ് വയനാട് ബ്യൂറോ
ഏപ്രില്‍ 23 ന് ആരംഭിക്കുന്ന അവധിക്കാല അധ്യാപക പരിശീലനത്തിന്റെ മുന്നോടിയായി
സംസ്ഥാനതല എസ്.ആര്‍.ജി പരിശീലനത്തിന് തുടക്കമായി. ഡയറ്റിലും അധ്യാപക ഭവനിലുമായി  നടക്കുന്ന പരിശീലനം ജില്ലാ പഞ്ചായത്ത് അംഗം എ. ദേവകി ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. ഇ.ജെ ലീന അദ്ധ്യക്ഷത വഹിച്ചു.വിവിധ
ജില്ലകളിലെ 150 ഇംഗ്ലീഷ് അധ്യാപകരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.എസ്.എ സ്.എ സംസ്ഥാന കണ്‍സല്‍ട്ടന്റ് പി.കെ ജയരാജ് , എസ്. എ സ്.എ സംസ്ഥാന
പ്രോഗ്രാം ഓഫീസര്‍ രാധാകൃഷ്ണന്‍, ജില്ലാ പോജക്ട് ഓഫീസര്‍ ജി. എന്‍ ബാബുരാജ്,പ്രോഗ്രാം ഓഫീസര്‍മാരായ എം.ഒ സജി, ഒ. പ്രമോദ്, ബി.പി.ഒ സാജന്‍, എ. ഇ.ഒ സെയ്ദലവി എന്നിവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *