തിരുനെല്ലിയിൽ ഭാഗവത സപ്താഹം നാളെ സമാപിക്കും: വിഷു ഉത്സവം 12 ന് തുടങ്ങും.
തിരുനെല്ലിയിൽ ഭാഗവത സപ്താഹവും വിഷുഉത്സവവും
മാനന്തവാടി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ആരംഭിച്ച ഭാഗവത സപ്താഹം നാളെ സമാപിക്കും. യജ്ഞാചാര്യൻ പ്രേമിക് ദാസൻ ശ്രീകാന്ത് ശർമയുടെ നേതൃത്വത്തിലാണ് ഭാഗവത സപ്താഹം നടക്കുന്നത്..
ബുധനാഴ്ച വൈകുന്നേരം അഞ്ചിന് ദൈവത്താർ മണ്ഡപത്തിൽ നിന്നും ക്ഷേത്രത്തിലേക്ക് കലവറ നിറയ്ക്കൽ ഘോഷ യാത്ര നടത്തും. 6.30- ന് ആചാര്യവരണം. തുടർന്ന് ക്ഷേത്രം മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി യജ്ഞദീപം തെളിയിക്കും. എല്ലാ ദിവസവും രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ ഭാഗവത പാരായണം നടത്തുന്നുണ്ട്. ഇന്നലെ രുഗ്മണീ സ്വയം വര ഘോഷയാത്ര നടത്തി.
.
12- മുതൽ 15- വരെ ക്ഷേത്രത്തിൽ വിഷു ഉത്സവം നടത്തും. 15-ന് പുലർച്ചെ ക്ഷേത്രത്തിൽ വിഷുക്കണിയൊരുക്കുമെന്ന് എക്സി. ഓഫീസർ കെ.സി. സദാനന്ദൻ, ട്രസ്റ്റി പി.ബി. കേശവദാസ്, ആഘോഷ കമ്മിറ്റി പ്രസിഡന്റ് പി.കെ. വാസുദേവനുണ്ണി, കൺവീനർ കെ.എം. രഘൂത്തമൻ എന്നിവർ പറഞ്ഞു.







Leave a Reply