October 5, 2026

ലോക ഹോമിയോപ്പതി ദിനാചരണം നടത്തി

0
homeo
By ന്യൂസ് വയനാട് ബ്യൂറോ
ഡോ. സാമുവല്‍ ഹാനിമാന്റെ 264-ാമത് ജന്മദിനം ലോക ഹോമിയോപ്പതി
ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി നാഷണല്‍ ആയുഷ് മിഷനും ജില്ലാ
ഹോമിയോപ്പതി വകുപ്പും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. കല്‍പ്പറ്റ വൈന്‍ഡ് വാലി
ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യമേഖലയിലെ
ഹോമിയോ ഡോക്ടര്‍മാര്‍ക്ക് ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ഹാനിമാന്‍ അനുസ്മരണ പ്രതിജ്ഞ നല്‍കി. ജില്ലയിലെ സീനിയര്‍ ഹോമിയോപ്പതി ഡോക്ടര്‍മാരെ
ജില്ലാ പഞ്ചായത്ത് ആരോഗ്യ സമിതി അദ്ധ്യക്ഷ എ. ദേവകി ആദരിച്ചു. ആരോഗ്യ സര്‍വ്വകലാശാല സെനറ്റ് അംഗം ഡോ. കെ. സജി പ്രബന്ധം അവതരിപ്പിച്ചു.സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി മെയ് 17 മുതല്‍ 21
വരെ കൊച്ചിയില്‍ നടക്കുന്ന ആയുഷ് കോണ്‍ക്ലേവിന് മുന്നോടിയായും ലോക 
ഹോമിയോപ്പതി ദിനാചരണം പ്രമാണിച്ചും ജില്ലയില്‍ ഏപ്രില്‍ 12 മുതല്‍ മെഗാ മെഡിക്കല്‍ ക്യാമ്പുകളും ആരോഗ്യബോധവല്‍ക്കരണ സെമിനാറുകളും കൗണ്‍സിലിംഗ്
ക്ലാസുകളും ആരോഗ്യ വിജ്ഞാന ബോധവല്‍ക്കരണ പ്രദര്‍ശനങ്ങളും നടത്തും. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *