ഇളവ് അനുവദിച്ച ഭൂമികളില്‍നിന്നു മുറിച്ച മരങ്ങളുടെ വിലയും പിഴയും ഈടാക്കണം: പ്രകൃതി സംരക്ഷണ സമിതി
കല്‍പ്പറ്റ: ഭൂപരിഷ്‌കരണ നിയമപ്രകാരം ഇളവ് അനുവദിച്ച തോട്ടം ഭൂമികളില്‍നിന്നു ഇതിനകം മുറിച്ച മരങ്ങളുടെ വിലയും പിഴയും ഈടാക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ലാന്‍ഡ് അസൈന്‍മെന്റ് പട്ടയഭൂമികളില്‍നിന്നു റിസര്‍വ് മരങ്ങള്‍ അനധികൃതമായി മുറിച്ചുമാറ്റിയ കേസുകള്‍ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ഭൂപരിഷ്‌കരണ നിയമത്തിലെ വകുപ്പ് 81 പ്രകാരം ഇളവ് അനുവദിച്ച തോട്ടം ഭൂമികളില്‍ മരംമുറി നിരോധിച്ച് ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവിനെ സ്വാഗതം ചെയ്തു. തോട്ടം ഭൂമികളിലടക്കം വന്‍തോതില്‍ നടന്ന മരംമുറിയാണ് ജില്ലയില്‍ വരള്‍ച്ചയ്ക്കും ജലക്ഷാമത്തിനും മുഖ്യകാരണമെന്ന് അഭിപ്രായപ്പെട്ടു. പ്രസിഡന്റ് എന്‍. ബാദുഷ അധ്യക്ഷത വഹിച്ചു. സെക്രട്ടറി തോമസ് അമ്പലവയല്‍ പ്രസംഗിച്ചു.





Leave a Reply