May 1, 2026

മുണ്ടേരി ജനോൽസവം മൂന്ന് ദിവസം പിന്നിടുന്നു.

0
IMG-20180418-WA0027
By ന്യൂസ് വയനാട് ബ്യൂറോ
മെയ് 11, 12, 13 തിയ്യതികളിൽ ബത്തേരിയിൽ നടക്കുന്ന  ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അമ്പത്തിയഞ്ചാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്  മുണ്ടേരിയിൽ നടക്കുന്ന  ജനോൽസവത്തിൽ രണ്ടാം ദിവസ പരിപാടി  പോലീസ് ഹൗസിങ്ങ് കോളനിയിൽ ഇന്നലെ  നടന്നു. 
കുടുംബസദസിൽ  മാലിന്യ നിർമ്മാർജ്ജനം, കിണർ റിചാർജ്ജിംഗ്, ഊർജ്ജ സംരക്ഷണം എന്നീ വിഷയങ്ങളടിസ്ഥാനമാക്കിയുള്ള പഠന ക്ലാസ് നടന്നു. 
കെ.ടി.ശ്രീവൽസൻ, സി.കെ. ദിനേശൻ, പി.വി. നിധിൻ എന്നിവർ  ക്ലാസുകൾക്ക് നേതൃത്വം നല്കി. 
സൊസൈറ്റി വൈസ് . പ്രസിഡന്റ് സണ്ണി സോളമൻ  അധ്യക്ഷനായിരുന്നു. 
ഉബൈദത്ത്, വാസുദേവൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. 
കെ.ഗോപാലകൃഷ്ണൻ സ്വാഗതo പറഞ്ഞു. 
വനിതാ വേദി പ്രസിഡൻറ് ശ്രീജ നന്ദി പറഞ്ഞു.
മൂന്നാം ദിന പരിപാടി ഇന്ന്  മുണ്ടേരി മിച്ചഭൂമിയിൽ നടക്കുന്നു..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *