May 7, 2024

കുടുംബശ്രീ ജില്ലാ കലോത്സവം: സംഘാടക സമിതി രൂപീകരിച്ചു.

0
കല്‍പ്പറ്റ: ഏപ്രില്‍ 26,27 തിയതികളിലായി ബത്തേരിയില്‍ നടക്കുന്ന കുടുംബശ്രീയുടെ ജില്ലാ കലോത്സവവും വാര്‍ഷികാഘോഷ പരിപാടികളും വിജയിപ്പിക്കാന്‍ സംഘാടക സമിതി രൂപീകരിച്ചു. ജനപ്രതിനിധികള്‍, സി.ഡി.എസ് ഭാരവാഹികള്‍, കുടുംബശ്രീ ജില്ലാ മിഷന്‍ അംഗങ്ങള്‍ എന്നിവരെയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിപുലമായ കമ്മിറ്റിക്കാണ് രൂപം കൊടുത്തിട്ടുള്ളത്. ബത്തേരി നഗരസഭ കമ്യൂണിറ്റി ഹാളില്‍ 26ന് സ്റ്റേജിതര മത്സരങ്ങളും 27ന് സ്റ്റേജിന മത്സരങ്ങളും നടക്കും. പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മിറ്റികളും സബ് കമ്മിറ്റികളും രൂപികരിച്ചു. 
ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലത ശശി ചെയര്‍മാനും കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കെ.പി ജയചന്ദ്രന്‍ കണ്‍വീനറുമായ പ്രോഗ്രാം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കലോല്‍സവ പരിപാടികള്‍ നടക്കുന്നത്.റിസപ്ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ ബത്തേരി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ജിഷയും, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കെ.എ ഹാരിസ് കണ്‍വീനറുമായി.ഭക്ഷണ കമ്മിറ്റി ചെയര്‍മാനായി ബത്തേരി നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബാബു അബ്ദുറഹിമാനെയും കണ്‍വീനറായി കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കെ.ടി മുരളിയെയും തിരഞ്ഞെടുത്തു. പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ കണ്ണീരി അഹമ്മദ് കുട്ടിയും പ്രൈസസ് കമ്മിറ്റി ചെയര്‍മാന്‍ മാത്യുവുമായി.  എല്ലാ കമ്മിറ്റികളിലും സി.ഡി.എസ് ഭാരവാഹികളും നഗരസഭാ കൗണ്‍സിലര്‍മാരും, ജില്ലാ മിഷന്‍ ടീമും അംഗങ്ങളാണ്. 
ജില്ലയിലെ മുഴുവന്‍ സി.ഡി.എസുകളിലും അരങ്ങ് 2018 ന്റെ ഭാഗമായി കലാ കായിക മത്സരങ്ങള്‍ പൂര്‍ത്തിയായി. ഏപ്രില്‍ 20,21,23 എന്നീ തിയതികളില്‍ യഥാക്രമം വൈത്തിരി, ബത്തേരി, മാനന്തവാടി താലുക്ക് മത്സരങ്ങള്‍ നടത്തും. സ്റ്റേജ്,സ്റ്റേജിതര വിഭാഗങ്ങളിലായി 29 ഇനങ്ങളിലാണ് കലാ മത്സരങ്ങള്‍. 
രൂപീകരണയോഗം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി. സാജിത അധ്യക്ഷയായി. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍മാരായ കെ.പി.ജയചന്ദ്രന്‍, കെ.ടി.മുരളി, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി, ബത്തേരി നഗരസഭ വൈസ് ചെയര്‍ പേഴ്‌സണ്‍ ജിഷ,  ബത്തേരി സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ നീതു തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *