സ്പെഷ്യൽ സ്കൂൾ സ്റ്റാഫ് അസോസിയേഷൻ ‘ആശ്വാസ്’ ജില്ലാ സമ്മേളനം ബത്തേരിയിൽ നടന്നു.
സ്പെഷ്യൽ സ്കൂൾ സ്റ്റാഫ് അസോസിയേഷൻ 'ആശ്വാസ്' ..വയനാട് ജില്ലാ സമ്മേളനം ബത്തേരി അധ്യാപക ഭവനിൽ വെച്ച് നടന്നു. നീതി നിഷേധിക്കപ്പെട്ട ഒരു പറ്റം കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിന് വേണ്ടി അവരെ പരിശീലിപ്പിക്കുകയും ,പരിപാലിക്കുകയും ചെയ്യുന്നവരുടെ അസോസിയേഷനാണ് ആശ്വാസ്. സമ്മേളനത്തിന്റെ ഉദ്ഘാടനം ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആശ്വാസ് സംസ്ഥാന ചെയർപേഴ്സൺ സുശീല കുര്യാച്ചൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്.ടി.ഉഷാ കുമാരി മുഖ്യ പ്രഭാഷണം നടത്തി. ആശ്വാസ് കോഡിനേറ്റർ ഷിബു സ്വാഗതവും ,ജില്ലാ ചെയർമാൻ ജോമറ്റ് ജോസ് നന്ദിയും പറഞ്ഞു.






Leave a Reply