September 2, 2026

എലികൾ കരളുന്നതെന്തുകൊണ്ട്? ആലീസ് ജോസിന്റെ പുസ്തകം പ്രകാശനം ചെയ്തു.

0
IMG_6206-a
By ന്യൂസ് വയനാട് ബ്യൂറോ
' പുസ്തക പ്രകാശനം   '

അനുദിനം മാറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുന്ന വത്തമാനകാലത്ത് വികസന കുതിപ്പിനിടയിൽ എവിടെയോ കൈമോശം വന്നു പോവുന്ന നൻമകളുടേയും കാരുണ്യത്തി ന്‍റെയും ഉറവകളെ തിരിച്ചുപിടിക്കേണ്ടതും കരുതിവെക്കേണ്ടതും നവതലമുറയുടെ കടമയാണെന്ന് അടയാളപ്പെടുത്തിയ  ആലീസ് ജോസിന്‍റെ എലികൾ കരളുന്നതെന്തുകൊണ്ട് എന്ന കൃതിയുടെ പ്രകാശന കർമ്മം വായനയുടെ നൂറ് വർഷങ്ങൾ പൂർത്തിയാക്കുന്ന പഴശ്ശി ഗ്രന്ഥാലയത്തിന്‍റെനേതൃത്വത്തിൽ ലൈബ്രറി ഹാളിൽ  ഭാസ്കരൻ ബത്തേരി നിർവ്വഹിച്ചു. ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ഒ.പി രവീന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി കൽപ്പറ്റ ഗവ.കോളേജ് അസോ: പ്രൊഫസർ പ്രീയ പീലിക്കോട് പുസ്തകത്തെ പരിചയപ്പെടുത്തി. പ്രസാദ് വി.കെ അധ്യക്ഷനായ യോഗത്തിന് ഷാജൻ ജോസ് സ്വാഗതവും തോലിൽ സുരേഷ് നന്ദിയും അറിയിച്ചു. റേഡിയോ മാറ്റൊലി ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുത്തേൻ എഴുത്തുകാരി ആലിസ്‌ ജോസ് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *