June 1, 2026

പൊഴുതന ഗ്രാമപഞ്ചായത്തില്‍ ഗ്രാമസഭാ പോര്‍ട്ടല്‍ പരിശീലനം നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
പൊഴുതന ഗ്രാമപഞ്ചായത്തില്‍  ഗ്രാമസഭാ പോര്‍ട്ടലില്‍  പരിശീലനം നടത്തി. പഞ്ചായത്ത് ജില്ലാ കാര്യാലയത്തിന്റെ നേതൃത്വത്തില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് പരിശീലനം നല്‍കിയത്. ഗ്രാമസഭാ പോര്‍ട്ടല്‍ സംവിധാനത്തിലൂടെ ഓണ്‍ലൈനായി അതാതു ഗ്രാമസഭകളിലേക്ക് നിര്‍ദേശങ്ങളും പരാതികളും സമര്‍പ്പിക്കേണ്ടത് എങ്ങനെയെന്ന വിഷയത്തില്‍ വിദഗ്ധര്‍ ക്ലാസ്സെടുത്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ സോഫ്റ്റ്‌വെയറുകളുടെ ഉപയോഗക്രമവും വിവരിച്ചു.ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *