August 31, 2026

ഹരിതകേരളാ മിഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തില്‍ ഹരിതനിയമാവലി ശില്‍പ്പശാല നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
ഹരിതകേരളാ മിഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തില്‍  ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ ഹരിത നിയമാവലി നിര്‍ദേശിച്ചുനടത്തിയ ജില്ലാതല ദ്വിദിന ശില്‍പശാല സമാപിച്ചു. ഹരിതചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ നോഡല്‍ ഓഫിസര്‍മാര്‍ക്കായാണ് ശില്‍പശാല സംഘടിപ്പിച്ചത്. പരിശീലനം ലഭിച്ച നോഡല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ ഓരോ വകുപ്പുകളിലും ഹരിത നിയമാവലി വ്യാപിപ്പിക്കും. ഇതിന്റെ ഭാഗമായി ഓഫിസുകളില്‍ ജൈവ-അജൈവ മാലിന്യങ്ങള്‍ തരംതിരിക്കാനുള്ള സംവിധാനമൊരുക്കും. അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി മെറ്റീരിയല്‍ കലക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. ഓഫിസുകളില്‍ പ്ലാസ്റ്റിക് കാരിബാഗുകള്‍ നിരോധിക്കും. പ്ലാസ്റ്റിക് പാത്രങ്ങള്‍ മാറ്റി സ്റ്റീല്‍ സെറാമിക് പാത്രങ്ങള്‍ ഉപയോഗിക്കും. ഹരിതനിയമാവലി നടപ്പാക്കുന്നതിന്റെ ഭാഗമായി ബ്ലോക്ക്തല പരിശീലനം സംഘടിപ്പിക്കും. അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ലൗലി മാത്യു, ശുചിത്വമിഷന്‍ പ്രോഗ്രാം കോ-ഓഡിനേറ്റര്‍ കെ അനൂപ്, മണ്ണ് സംരക്ഷണ ഓഫിസര്‍ പി യു ദാസ്, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അഞ്ജലി, ശുചിത്വമിഷന്‍ പ്രോഗ്രാം കോ-ഓഡിനേറ്റര്‍ കെ അനൂപ് എന്നിവര്‍ ക്ലാസ്സെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *