September 3, 2026

എം.വി ശ്രേയാംസ് കുമാറിന്റെ ഭാര്യാപിതാവും പ്രമുഖ ഓര്‍ത്തോ പീഡിയാക് സര്‍ജനും യോഗാചാര്യനുമായ മഹാരാഷ്ട്ര കോലാപ്പൂര്‍ ശിവജി പാര്‍ക്ക് കൃഷ്ണയില്‍ ഡോ. ഡോ. ധനഞ്ജയ് ജി. ഗുണ്ടെ (81) അന്തരിച്ചു

0
26wd51
By ന്യൂസ് വയനാട് ബ്യൂറോ
കല്പറ്റ: മാതൃഭൂമി ജോയന്റ് മാനേജിങ്ങ് ഡയറക്ടര്‍ എം.വി ശ്രേയാംസ് കുമാറിന്റെ ഭാര്യാപിതാവും പ്രമുഖ ഓര്‍ത്തോ പീഡിയാക് സര്‍ജനും യോഗാചാര്യനുമായ മഹാരാഷ്ട്ര കോലാപ്പൂര്‍ ശിവജി പാര്‍ക്ക് കൃഷ്ണയില്‍ ഡോ. ഡോ. ധനഞ്ജയ് ജി. ഗുണ്ടെ (81) അന്തരിച്ചു.  മരുന്നും മെഡിക്കല്‍ സയന്‍സും കൊണ്ടുമാത്രം സൗഖ്യം പ്രാപിക്കാനാവില്ലെന്നു വിശ്വസിച്ച അദ്ദേഹം യോഗയില്‍ അധിഷ്ഠിതമായ ജീവിതരീതി പ്രചരിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. രാജ്യത്തിനകത്തും അമേരിക്ക, കനഡ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലുമായി ആയിരത്തിലേറെ ക്യാമ്പുകള്‍ക്ക് നേതൃത്വം നല്കി. 
 മുന്‍  രാഷ്ട്രപതി കെ.ആര്‍. നാരായണന്‍, മുന്‍  പ്രധാനമന്ത്രി വി.പി. സിങ്ങ്  എന്നിവര്‍ക്ക് യോഗ പരിശീലനം നല്കിയിട്ടുണ്ട്. വിവിധ കോര്‍പ്പറേറ്റ് കമ്പനികളുടെ മേധാവികള്‍ക്ക് സ്ട്രസ് മാനേജ്‌മെന്റിലും പരിശീലനം നല്കി്. ഗ്രൂപ്പ് യോഗ തെറാപ്പികള്‍ക്കും പ്രത്യേകം ഊന്നല് നല്കി. കോലാപ്പൂർ  കൃഷ്ണ നഴ്‌സിങ്ങ് ഹോം ഉടമയും സി.ജെ.ജി യോഗാ അക്കാദമി ഡയറക്ടറുമായ അദ്ദേഹം ശിവാജി സര്വകലാശാല വിസിറ്റിങ്ങ് ലക്ചററുമാണ്. മുംബൈയിലെ ബോംബെ ഹോസ്പിറ്റലിലെ വിസിറ്റിങ്ങ്് ഓണററി യോഗ തെറാപ്പി കണ്‌സള്ട്ടന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യ ജൈന് സഭയുടെ വീര് സേവാദൾ വിഭാഗം സ്ഥാപക പ്രസിഡന്റാണ്. യോഗയ്ക്ക് നല്കിയ സംഭാവനകൾ  പരിഗണിച്ച്  നിരവധി രാജ്യാന്തര പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഭാര്യ: ലളിത. മക്കൾ : കവിതാ ശ്രേയാംസ് കുമാർ . സുചേത. കോലാപ്പൂരിലെ ഓര്‍ത്തോ പീഡിയാക് സര്‍ജന്‍ ഡോ. സലിം ലാഡ് മരുമകനാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *