August 31, 2026

വയനാട് ആദിവാസി സാക്ഷരതാ പരീക്ഷോൽസവം ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ആരംഭിച്ചു

0
01-12
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ: സംസ്ഥാന സാക്ഷരതാ മിഷൻ വയനാട് ജില്ലയിലെ 283- ആദിവാസി കോളനികളിലായി നടത്തിയ സാക്ഷരതാ പരീക്ഷയുടെ ഉത്തര കടലാസുകളുടെ കേന്ദ്രീയ മൂല്യ നിർണയം നാലു ബ്ലോക്കുകളിലായി ആരംഭിച്ചു. കൽപറ്റ,   മാനന്തവാടി, സുൽത്താൻ ബത്തേരി ,പനമരം പഞ്ചായത്ത് ഹാൾ എന്നിവടങ്ങളിലാണ് മൂല്യനിർണയം നടക്കുന്നത്.തിരഞ്ഞെടുക്കപ്പെട്ട സാക്ഷരതാ പ്രേരക്മാരാണ് മൂല്യനിർണയം നടത്തുന്നത്.വയനാട് ഡയറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മൂല്യനിർണയ ക്യാമ്പുകളിൽ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാരാമൻ, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.ഹനീഫ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമൻ എം.സെയദ്, ഡയറ്റ് പ്രിൻസിപ്പാൾ പി.ലീന ടീച്ചർ, സാക്ഷരതാ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ സി.കെ.പ്രദീപ്  കുമാർ, ആദിവാസി സാക്ഷരതാ വിഭാഗം കോ ഓർഡിനേറ്റർ പി.എൻ.ബാബു, അസി. കോ- ഓർഡിനേറ്റർ സ്വയാ നാസർ  എന്നിവർ വിവിധ പരീക്ഷാ ക്യാമ്പുകൾ സന്ദർശിച്ചു. ക്യാമ്പ് ഇന്നും തുടരും.4512 പഠിതാക്കളാണ് പരീക്ഷയെഴുതിയത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *