June 20, 2026

പരിഷത്ത് ശാസ്ത്ര മേള ഇന്ന് മാനിവയൽ (മേപ്പാടി) ഹരിശ്രീ ഗ്രന്ഥശാല പരിസരത്ത്.

0
IMG-20180427-WA0019
By ന്യൂസ് വയനാട് ബ്യൂറോ
പരിഷത്ത് ശാസ്ത്ര മേള ഇന്ന് ആറാം ദിവസം
 മാനിവയൽ (മേപ്പാടി) ഹരിശ്രീ ഗ്രന്ഥശാല പരിസരത്ത്…
വൈകീട്ട്  4 മണിക്ക് പരിഷത്ത് മുൻ സംസ്ഥാന പ്രസിഡണ്ട് പ്രൊ..ടി.പി. കുഞ്ഞിക്കണ്ണന്റ പ്രഭാഷണം..
നെഹ്റു ഒരു പുനർവായന
സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പള്ളിക്കുന്ന് വച്ച് ശാസ്ത്രമേള അഞ്ചാം ദിനം പള്ളിക്കുന്നിൽ സംഘടിപ്പിച്ചു.
പരിപാടിയോടനുബന്ധിച്ച് പരിഷത്ത് ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും നടത്തി. 
നാടൻ പാട്ട് കലാകാരൻ എ.സി.മാത്യൂസിന്റെ നേതൃത്വത്തിൽ യുവ സമിതി പ്രവർത്തകരും പള്ളിക്കുന്ന് ലൂർദ്ദ് മാത എച്ച്.എസ്.എസ്സിലെ എൻ.എസ്.എസ് പ്രവർത്തകരും ചേർന്ന് കലാ പരിപാടികൾ അവതരിപ്പിച്ചു.
 സമാപനത്തോടനുബന്ധിച്ച് സാംസ്കാരിക പ്രഭാഷണം നടന്നു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ല പ്രസിഡന്റ് സി.പി.ഹരീന്ദ്രൻ ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.  
 
പനമരം ഗ്രാമ പഞ്ചായത്ത് മെമ്പർ എം.കെ.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.ബാലഗോപാലൻ,  എ.കെ.ഷിബു.
പി.ജെ ജോമിഷ്, 
പി ബി.ബിനു കുമാർ, പി.ഡി.ജിജേഷ് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *