May 1, 2026

ലഹരി കടത്ത്:സംസ്ഥാന തലവന്‍ പിടിയില്‍

0
lahari-deepak-d-raja
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടിക്കുളം: ലഹരിവസ്തുക്കള്‍ കടത്തുന്ന സംസ്ഥാന തലവനെ 11500 മയക്ക് ഗുളികയുമായി എക്‌സൈസ് അറസ്റ്റ് ചെയ്തു.   എക്‌സൈസ് സിഐ ടി. അനില്‍കുമാര്‍ എസ്‌ഐ മാരായ എം. കൃഷ്ണന്‍കുട്ടി സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കോഴികോട് മീഞ്ചന്ത സ്വദേശി ദീപക് ഡി രാജയെ പിടികൂടിയത്.  തിങ്കളാഴ്ച്ച ഉച്ചയോടെ എക്‌സൈസിന്റെ വാഹന പരിശോധനയില്‍  ബംഗളൂരു  കോഴിക്കോട്  കര്‍ണാടക കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ്   ഇയാളെ പിടികൂടിയത്. രണ്ട് ബാഗുകളിലായി ബര്‍ത്തില്‍ ഒളിച്ചിച്ച നിലയിലായിരുന്നു ഗുളികകള്‍. കോളേജ്, സ്‌കൂള്‍, റിസോസ്ട്ടുകള്‍ കേന്ദ്രീകരിച്ചുള്ള വില്‍പനയില്‍സംസ്ഥാനത്തെ പ്രധാനിയാണ് ദിപക്.  ഒരു വര്‍ഷത്തോളമായി ഇയാളെ എക്‌സൈസ് നീരീക്ഷിച്ചുവരികയായിരുന്നു. നാല് മാസം മുന്‍പ് 1850 ലഹരി കടത്തിയതില്‍ ഇയാള്‍ക്ക് പങ്കുള്ളതായി എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.  പ്രതിയെ ബുധനാഴ്ച്ച വടകര എന്‍ ഡിപിഎസ് കോടതിയില്‍ ഹാജരാക്കുമെന്ന് ഇന്‍സ്‌പെകര്‍ എം. കൃഷ്ണന്‍കുട്ടി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *