October 3, 2026

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി നിയമ സെമിനാര്‍ മെയ് 18 ന്

0
tmptitle

tmptitle

By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയിലെ സോഷ്യോ ലീഗല്‍ വിഷയങ്ങള്‍ സംബന്ധിച്ച് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി നടത്തുന്ന സെമിനാര്‍ മെയ് 18 ന് രാവിലെ 11.15 ന് ചീഫ് ജസ്റ്റിസ് ഡൊമിനിക് ആന്റണി ഉദ്ഘാടനം ചെയ്യും.  കോടതി സമുച്ചയത്തില്‍ നടക്കുന്ന സെമിനാറില്‍ ഹൈക്കോടതി ജഡ്ജി ദാമ ശേഷാദ്രി നായിഡു അധ്യക്ഷത വഹിക്കും.  ജില്ലാ ജഡ്ജി ഡോ.വി.വിജയകുമാര്‍, കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.കെ.ശശികുമാര്‍, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി കെ.പി.സുനിത തുടങ്ങിയവര്‍ പങ്കെടുക്കും. 
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും പൂക്കോട് വെറ്ററിനറി യൂണിവേഴ്‌സിറ്റിയും സംയുക്തമായി നിയമവും സാമൂഹ്യ മാറ്റവും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.  മെയ് 18 ന് ഉച്ചയ്ക്ക് ശേഷം 2.15ന് പൂക്കോട് വെറ്ററിനറി യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാര്‍ ചീഫ് ജസ്റ്റിസ് ഡൊമിനിക് ആന്റണി ഉദ്ഘാടനം ചെയ്യും.  സെമിനാറില്‍ ഹൈക്കോടതി ജഡ്ജി ദാമ ശേഷാദ്രി നായിഡു അധ്യക്ഷത വഹിക്കും.  ജില്ലാ ജഡ്ജി ഡോ.വി.വിജയകുമാര്‍, യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ.ജോസഫ് മാത്യു, ഐ.ടി.എസ്.ആര്‍. ഡയറക്ടര്‍ ഡോ.ഇ.പുഷ്പലത, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി കെ.പി.സുനിത, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസ് ഡയറക്ടര്‍ ഡോ.പി.കെ.പ്രസാദന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *