November 9, 2026

വയനാട് ജില്ലാ പഞ്ചായത്തിൽ ഭരണമാറ്റം: പ്രസിഡണ്ട് ടി.ഉഷാകുമാരിയും വൈസ് പ്രസിഡണ്ട് പി.കെ. അസ്മത്തും നാളെ സ്ഥാനമൊഴിയും .

0
IMG-20180518-WA0013
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിൽ ഭരണമാറ്റം. യു.ഡി.എഫ്. ധാരണ പ്രകാരം പ്രസിഡണ്ട് കോൺഗ്രസിലെ ടി. ഉഷാകുമാരിയും വൈസ് പ്രസിഡണ്ട് മുസ്ലീം ലീഗിലെ പി.കെ. അസ്മത്തും നാളെ സ്ഥാനമൊഴിയും . എന്നും വിവാദങ്ങൾ ഉയർന്നിരുന്ന ജില്ലാ ആശുപത്രിയെ മികച്ച ചികിത്സാ കേന്ദ്രമാക്കി മാറ്റിയും ജില്ലാ പഞ്ചായത്ത് ഓഫീസിനെ ഡിജിറ്റൈസ് ചെയ്ത് ഐ.എസ്. ഒ സർട്ടിഫിക്കേഷന്റെ അന്തിമ ഘട്ടത്തിലെത്തിച്ചുമാണ് തങ്ങൾ സ്ഥാനമൊഴിയുന്നതെന്ന് ഇവർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

    ജില്ലാ ആശുപത്രിയിൽ നടപന്തൽ, മെറ്റേണിറ്റി വാർഡിലെ കൂട്ടിരിപ്പുകാർക്ക് വിശ്രമ കേന്ദ്രം, ഒ.പി. കമ്പ്യൂട്ടറൈസേഷൻ, റാമ്പ് നിർമ്മാണം , മാമോഗ്രാം യൂണിറ്റ്,  കോസ്മറ്റോളജി വിഭാഗം, ജെറിയാട്രിക് വാർഡ് സജ്ജീകരണം, ഒരു കോടി ഇരുപത്തിനാല് ലക്ഷം രൂപ മുടക്കി മാലിന്യ സംസ്കരണ പ്ലാന്റ് നിർമ്മാണം എന്നിങ്ങനെ അഞ്ച് കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയെന്ന് ഇവർ പറഞ്ഞു.
മറ്റ്   വിവിധ മേഖലകളിൽ സംസ്ഥാനത്ത് തന്നെ മാതൃകാപരമായ ഒട്ടേറെ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയും അനവധി പദ്ധതികൾക്ക് തുടക്കമിട്ടുമാണ് തങ്ങൾ പടിയിറങ്ങുന്നതെന്ന്  പ്രസിഡണ്ട് ടി. ഉഷാകുമാരിയും വൈസ് പ്രസിഡണ്ട് പി.കെ. അസ്മത്തും പറഞ്ഞു.

ആദ്യമായി പൗരാവാകാശ രേഖ തയ്യാറാക്കി പ്രസിദ്ധീകരിച്ചു, ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റ് ഐ.എസ്.ഒ. നടപടികൾ പൂർത്തീകരണ ഘട്ടത്തിൽ, ഓഫീസിലും ഘടക സ്ഥാപനങ്ങളിലും പഞ്ചിംഗ് മെഷീൻ സ്ഥാപിക്കുന്ന പദ്ധതിക്ക് അംഗീകാരം വാങ്ങി, ഓഫീസ് കമ്പ്യൂട്ടർവൽക്കരണം, സകർമ്മ , സൂചിക എന്നിവ നടപ്പിലാക്കി ,ക്ഷീര കർഷകർക്ക് അധിക വേതനം, പുഴയോര വൈദ്യുതീകരണം, ചെക്ക് ഡാമുകളുടെ നവീകരണം, പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള പദ്ധതി, എ.ബി.സി.പദ്ധതി വിജയകരമായി നടപ്പിലാക്കി, ജില്ലയിലെ എല്ലാ എച്ച്.എസ്., ജി.എച്ച്.എസ്.എസ്.എസ്. വി.എച്ച്.എസ്.സി സ്കൂളുകളിൽ നാപ്കിൻ വെൻഡിംഗ് മെഷീൻ സ്ഥാപിച്ചു, വെള്ളമുണ്ട, പുളിഞ്ഞാൽ ,തേറ്റമല എന്നീ സ്കൂളുകളിൽ ഗ്രൗണ്ട് നിർമ്മാണം, വിവിധ സ്കൂളുകളിൽ കെട്ടിട നിർമ്മാണം, ടോയ് ലറ്റ് സമുച്ചയങ്ങൾ, കഞ്ഞിപ്പുരകൾ, മിഷൻ പ്ലസ് വൺ,  എൻട്രൻസ് കോച്ചിംഗ് ,എല്ലാ ആർ.എം.എസ്.എ. സ്കൂളുകൾക്കും കമ്പ്യൂട്ടർ, പെൺകുട്ടികൾക്ക് സ്പോർട്സ് ഉപകരണങ്ങൾ, കായിക മേളക്കാവശ്യമായ സ്പോർട്സ് ഉപകരണങ്ങൾ, കളരി പരിശീലനം, ഫുട്ബോൾ പരിശീലനം ,മാനന്തവാടിയിൽ കായിക പരിശീലന കേന്ദ്രം' ,കേണിച്ചിറ ,പനമരം എന്നിവിടങ്ങളിൽ ഇൻഡോർ സ്റ്റേഡിയം, സാമൂഹ്യ സുരക്ഷിതത്വ മേ യലയിൽ  പുനർജ്ജനി, അതി ജീവനം, 86 പേർക്ക് സുരക്ഷ മുചക്ര വാഹനം, കോക്ലിയർ ഇംപ്ലാന്റ്, ഭിന്നശേഷി കാർക്ക് തൊഴിൽ പരിശീലന കേന്ദ്രം, 150 പേർക്ക് വിവിധ ഭിന്നശേഷികർക്ക് ഉപകരണങ്ങൾ എന്നിവയും നടപ്പാക്കിയാണ് അഭിമാനത്തോടെ യും  സന്തോഷത്തോടെയുമാണ് പടിയിറങ്ങുന്നത് എന്ന് ഇവർ പറഞ്ഞു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *