കുടുംബശ്രീ കലാകായിക മത്സര വിജയികളെ അനുമോദിച്ചു.
വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് കുടുംബശ്രി വാർഷികാഘോഷവും കുടുംബശ്രീ കലാകായിക മത്സര വിജയികളെ അനുമോദിക്കൽ ചടങ്ങും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി തങ്കമണി ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർ പേഴ്സൺ സൗദ കെ അധ്യക്ഷത വഹിച്ചു .പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആൻഡ്രൂസ് ജോസഫ് സമ്മാന വിതരണം നടത്തി. ജോൺസൺ വി റിപ്പോർട്ട് അവതരിപ്പിച്ചു. മൈമൂന കെ കെ സി ,സകീന കുടുവ, കമർ ലൈല, അമ്മത് ഹാജി, വി എസ് കെ കുഞ്ഞിക്കോയ തങ്ങൾ, കുഞ്ഞിരാമൻ ലേഖ പുരുഷോത്തമൻ, എന്നിവർ ആശംസകൾ അർപ്പിച്ചു.ലീലഭാസ്കരൻ സ്വാഗതവും അഞ്ജു പി നന്ദിയും പറഞ്ഞു





Leave a Reply